Flash News

'നായ' പരാമര്‍ശത്തിനും ഭരണഘടന തിരുത്തണമെന്ന് പറഞ്ഞതിനും മറുപടി വേണം; അമിത്ഷായുടെ പരിപാടിയില്‍ ദലിതരുടെ പ്രതിഷേധം

നായ പരാമര്‍ശത്തിനും ഭരണഘടന തിരുത്തണമെന്ന് പറഞ്ഞതിനും മറുപടി വേണം; അമിത്ഷായുടെ പരിപാടിയില്‍ ദലിതരുടെ പ്രതിഷേധം
X
മൈസൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുത്ത മൈസൂരിലെ ബിജെപി യോഗത്തില്‍ ദലിത് നേതാക്കളുടെ പ്രതിഷേധം. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതിക്കാരുടെയും പിന്നാക്കരുടേയും നേതാക്കളുമായി മൈസൂരിലെ രാഷേന്ദ്ര കലാമന്ദിരയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പിന്നാക്ക വിഭാഗം നേതാക്കള്‍ പ്രതിഷേധിച്ചത്.



അമിത്ഷാ വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ അതിനെ തടസ്സപ്പെടുത്തി ദലിത് നേതാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ദലിതുകളെ വ്യംഗമായി ഉദ്ധരിച്ച് 'നായകള്‍ കുരച്ചുകൊണ്ടിരിക്കും' എന്നും ഭരണഘടന തിരുത്തിയെഴുതുമെന്നമുള്ള കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശത്തിനെതിരെയാണ് ദലിത് നേതാക്കളുടെ പ്രതിഷേധം. അനന്ത്കുമാര്‍ ഹെഗ്‌ഡെയെ ഈ രീതിയില്‍ സംസാരിക്കാന്‍ അനുവദിക്കുന്ന നേതൃത്വത്തിന് എന്തു മറുപടിയാണുള്ളതെന്ന് അവര്‍ ചോദിച്ചു.എന്നാല്‍ ഹെഗ്‌ഡെയുടെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമാണെന്നും ബിജെപിയുടെത് അല്ലെന്നും പറഞ്ഞ് അമിത്ഷാ തടിതപ്പി.
Next Story

RELATED STORIES

Share it