നായകള്‍ കുട്ടികളെ ഉപദ്രവിച്ചാല്‍ കേസ്

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്ക്കു ഭീഷണിയായി നായ്ക്കളെ അലക്ഷ്യമായി അഴിച്ചുവിടുകയും അവ കുട്ടികളെ ഉപദ്രവിക്കാന്‍ ഇടവരുകയും ചെയ്താല്‍ അവയുടെ ഉടമകള്‍ക്കെതിരേ കേസെടുക്കും. ഇന്ത്യന്‍ ശിക്ഷാനിയമം 289, 336, 337, 338 വകുപ്പുകളും കേരളാ പോലിസ് നിയമം 118(ഇ) വകുപ്പും ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍ ജില്ലാ പോലിസ് മേധാവികള്‍ക്കും എസ്‌ഐമാര്‍ക്കും നിര്‍ദേശം നല്‍കി. ഉടമസ്ഥര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
Next Story

RELATED STORIES

Share it