Second edit

നാമമോ ക്രിയയോ?

മനുഷ്യര്‍ വ്യാകരണം വികസിപ്പിച്ചതിനെപ്പറ്റി ഭാഷാശാസ്ത്രജ്ഞര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണു നിലനില്‍ക്കുന്നത്. ഒരു വാക്യത്തിലെ ഒരേ പദങ്ങള്‍ പല ഭാഷയിലും പല രീതിയിലായിരിക്കും വിന്യസിക്കുക. പക്ഷേ, അവയുടെ സ്ഥാനം വളരെ പ്രധാനമാണ്. നയതന്ത്രതലത്തില്‍ നടക്കുന്ന ചില ചര്‍ച്ചകള്‍ ശൈലികളും പ്രയോഗങ്ങളും തെറ്റായി ഉപയോഗിക്കുന്നതു കാരണം പരാജയപ്പെടാറുണ്ട്.
മനശ്ശാസ്ത്ര ഗവേഷണ മാസികയായ സൈക്കേളാജിക്കല്‍ സയന്‍സ് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ രണ്ടു മനശ്ശാസ്ത്ര വിദഗ്ധന്‍മാര്‍ നാമമോ ക്രിയയോ ഏതാണ് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നത് എന്നു പരിശോധിക്കുന്നു. സംഘര്‍ഷഭരിതമായ ഫലസ്തീനിലെ യഹൂദവിദ്യാര്‍ഥികളില്‍ നടത്തിയ വിശദമായ സര്‍വേകളാണ് മനശ്ശാസ്ത്രജ്ഞര്‍ അപഗ്രഥിക്കുന്നത്. ഫലസ്തീനില്‍ നിയമവിരുദ്ധമായി കുടിയേറിപ്പാര്‍ക്കുന്ന യഹൂദരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതായിരുന്നു അവര്‍ ആദ്യം അന്വേഷിച്ചത്. നീക്കം ചെയ്യല്‍, നീക്കുക എന്നീ പദങ്ങള്‍ ഉപയോഗിച്ചപ്പോള്‍ നാമപദത്തിനോടാണ് കൂടുതല്‍ പേര്‍ ചേര്‍ന്നുനിന്നത്. ജറുസേലം നഗരത്തിന്റെ വിഭജനം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും അതേ തരത്തിലുള്ള പ്രതികരണമാണുണ്ടായത്. ഫലസ്തീന്‍ പോരാളികളോട് എങ്ങനെ പെരുമാറണം എന്ന പ്രശ്‌നത്തിലും പ്രതികരണം ഒരേതരമായിരുന്നു. ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ വ്യാകരണം പ്രധാനമാണെന്ന നിഗമനത്തിലാണു ഗവേഷകര്‍ എത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it