Kollam Local

നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

കൊല്ലം: ജില്ലയില്‍ ഇന്നലെ 22 പേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥികളില്‍ ആറുപേര്‍ കൂടി ഇന്നലെ പത്രിക നല്‍കി. കരുനാഗപ്പള്ളിയില്‍ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി എ കെ സലാഹുദ്ദീനും ബിഡിജെഎസ് സ്ഥാനാര്‍ഥിയായി സദാശിവനും സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ കാര്‍ത്തികേയനും ഇന്നലെ പത്രിക നല്‍കി. ചവറയില്‍ എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥിയായ അന്‍സര്‍ തേവലക്കര മാത്രമാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്. കുന്നത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉല്ലാസ് കോവൂരും ബിഡിജെഎസ് സ്ഥാനാര്‍ഥി സഹദേവനും ഡമ്മിയായി ബാബുവും പിഡിപി സ്ഥാനാര്‍ഥിയായി സി കെ ഗോപിയും സ്വതന്ത്രനായി മണിലാലും പത്രിക നല്‍കി.
കൊട്ടാരക്കരയില്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐഷാപോറ്റിയും ബിജെപി സ്ഥാനാര്‍ഥി രാജേശ്വരിയമ്മയും ഇന്നലെ ഒരു സെറ്റ് പത്രിക കൂടി സമര്‍പ്പിച്ചു. പത്തനാപുരത്ത് എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥിയായ അഡ്വ.ഫൈസി എം പാഷ മാത്രമാണ് ഇന്നലെ പത്രിക നല്‍കിയത്. പുനലൂരില്‍ സിപിഐ ഡമ്മിയായി ജോബി പെരേരയും സ്വതന്ത്രനായി സുലൈമാനും പത്രിക സമര്‍പ്പിച്ചു. ചടയമംഗലത്ത് എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി ജലീല്‍ കടയ്ക്കല്‍, പിഡിപി സ്ഥാനാര്‍ഥി മുഹമ്മദ് നജിം എന്നിവര്‍ പത്രിക നല്‍കി. കുണ്ടറയില്‍ എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി ഷറാഫത്ത് മല്ലവും സ്വതന്ത്രനായി വിജയകുമാറും പത്രിക നല്‍കി. കൂടാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേഴ്‌സികുട്ടിയമ്മ ഒരു പത്രിക കൂടി സമര്‍പ്പിച്ചു. കൊല്ലത്ത് സ്വതന്ത്രനായി ശശികുമാര്‍ പത്രിക നല്‍കി. ഇരവിപുരത്ത് എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥിയായി അയത്തില്‍ റസാഖ്, പിഡിപി സ്ഥാനാര്‍ഥിയായി മുഹമ്മദ് ഇസ്മായില്‍ സ്വതന്ത്രനായി മനോജ് എന്നിവരും പത്രിക നല്‍കി. ചാത്തന്നൂരില്‍ ബിഎസ്പി സ്ഥാനാര്‍ഥിനാര്‍ഥിയായി എ സലിംരാജും സ്വതന്ത്രനായി ടി രാജുവും പത്രിക നല്‍കി.
കരുനാഗപ്പള്ളിയിലെ എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി എ കെ സലാഹൂദ്ദീന്‍ ഓച്ചിറ ബ്ലോക്ക് ഓഫിസില്‍ അസി. റിട്ടേണിങ് ഓഫിസര്‍ ടി അശ്വിനി കുമാര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. ഷാജി കെ എസ്പുരം റഷീദ് വട്ടപറമ്പ്, നാസര്‍ തോപ്പുവടക്കതില്‍, സജീവ് കൊച്ചാലുംമൂട് തുടങ്ങിയ നേതാക്കളുടേയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടേയും ഒപ്പമെത്തിയാണ് പത്രിക നല്‍കിയത്.
പത്തനാപുരത്തെ എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി അഡ്വ.ഫൈസി എം പാഷ ഉച്ചയ്ക്ക് 12.30ഓടെയാണ് പത്രിക നല്‍കിയത്. പ്രവര്‍ത്തകരോടൊപ്പം പ്രകടനമായെത്തിയാണ് പത്തനാപുരം ബിഡിഒ കെ ഇ വിനോദ്കുമാര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം എ മജീദ്, കണ്‍വീനര്‍ ഷെമീര്‍ പത്തനാപുരം, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍, മണ്ഡലം സെക്രട്ടറി കാര്യറ ഷെഫീഖ്, മണി കടയ്ക്കാമണ്‍, മീഡിയ ഇന്‍ചാര്‍ജര്‍ നിജിന്‍ ഷാജഹാന്‍, കാംപസ് ഫ്രണ്ട് ഏരിയ സെക്രട്ടറി തൗഫീഖ് കടുവാത്തോട് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ ശാസ്താംകോട്ട ബിഡിഒ സുജാതയ്ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ തോമസ്, എം വി ശശികുമാരന്‍നായര്‍, എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
ചവറ നിയോജക മണ്ഡലത്തിലെ എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി അന്‍സര്‍ തേവലക്കര രാവിലെ പതിനൊന്ന് മണിയോട് കൂടി ചവറ ബിഡിഒ അനില്‍കുമാര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സിദ്ധീഖ് കൊടുക്കാട്, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷഫീഖ് വള്ളകടവ്, പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ സമദ്, മണ്ഡലം സെക്രട്ടറി നിസാം കെട്ടുകാട്, ഷമീര്‍ തേവലക്കര, സഫറുള്ള, നിസാം എന്നിവരോടെപ്പമെത്തിയാണ് അന്‍സര്‍ പത്രിക സമര്‍പ്പിച്ചത്.
ഉച്ചയ്ക്ക് 12ഓടെയാണ് ചടയമംഗലത്തെ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി ജലീല്‍ കടയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരണാധികാരി മുമ്പാകെ പത്രിക നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ നൗഫല്‍, മണ്ഡലം സെക്രട്ടറി സുലൈമാന്‍ റോഡുവിള, മണ്ഡലം കമ്മിറ്റിയംഗം മജീദ് തോണിയോട്, ഇട്ടിവ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റാഫി, റഹിം മൗലവി, റഊഫ്, ഷെരീഫ് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
ഇരവിപുരത്തെ പിഡിപി സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് ഇസ്മായില്‍ പള്ളിമുക്ക് പാര്‍ട്ടി നേതാക്കാളായ കൊല്ലൂര്‍വിള സുനില്‍ഷാ, കൊല്ലൂര്‍വിള ബദറുദീന്‍, ചംബല്‍ അഷറഫ്, െ്രെബറ്റ് സൈഫുദ്ദീന്‍, ഉമയനല്ലൂര്‍ അന്‍സര്‍, നൂറുദ്ദീന്‍ സുബൈര്‍, ഉമയനല്ലൂര്‍ മുജീബ്, മുഹമ്മദ് ഷെഫീഖ്, തട്ടാമല വഹാബ്, മുഹമ്മദ് മുസ്തഫ എന്നിവരോടൊപ്പം എത്തിയാണ് പത്രിക നല്‍കിയത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് സമയം ഇന്ന് അവസാനിക്കും.
Next Story

RELATED STORIES

Share it