Idukki local

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും; സസൂക്ഷ്മ പരിശോധന നാളെ

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അഞ്ച് നിയോജകമണ്ഡലങ്ങളിലായി 10 പേര്‍ കൂടി പത്രിക സമര്‍പ്പിച്ചു. ദേവികുളം മണ്ഡലത്തില്‍ സി കെ ഗോവിന്ദനും, ആര്‍ എം ധനലക്ഷ്മിയും, കെ പി അയ്യപ്പനും ഉടുമ്പന്‍ചോലയില്‍ ബി സോമനും, ഷാനവാസ് ബക്കറും കെ പളനിസ്വാമിയും തൊടുപുഴയില്‍ അമ്പിളിയും പീരുമേട്ടില്‍ അഡ്വ. സിറിയക് തോമസും സി അബ്ദുള്‍ ഖാദറും അബ്ദുള്‍മജീദുമാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ അഞ്ച് നിയോജകമണ്ഡലങ്ങളിലായി 30 പേര്‍ പത്രിക സമര്‍പ്പിച്ചു.
പത്രികസമര്‍പ്പണം ഇന്ന് അവസാനിക്കും. നാളെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മെയ് രണ്ടിന് വൈകീട്ട് മൂന്നു വരെയാണ്. ദേവികുളം നിയോജകമണ്ഡലത്തില്‍ 10 സ്ഥാനാര്‍ത്ഥികളും, തൊടുപുഴയില്‍ അഞ്ച് പേരും, ഉടുമ്പന്‍ചോലയില്‍ ആറ് പേരും, പീരുമേട്ടില്‍ അഞ്ച് പേരും, ഇടുക്കിയില്‍ നാല് പേരുമാണ് പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് റിട്ടേണിങ് ഓഫിസര്‍ നേതൃത്വം നല്‍കും.
സൂക്ഷ്മ പരിശോധനയ്ക്ക് അസി. റിട്ടേണിങ് ഓഫിസറെ ചുമതലപ്പെടുത്താന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
മുന്‍കൂട്ടി അറിയിച്ച സ്ഥലത്തും സമയത്തുമാകും സൂക്ഷ്മ പരിശോധന നടത്തുക. പരിശോധനയില്‍ സ്ഥാനാര്‍ഥിയുള്‍പ്പെടെ നാല് പേര്‍ക്ക് പങ്കെടുക്കാം.
സ്ഥാനാര്‍ഥിക്കൊപ്പം ഇലക്ഷന്‍ ഏജന്റ്, സ്ഥാനാര്‍ഥിയുടെ നിര്‍ദ്ദേശകരിലൊരാള്‍ കൂടാതെ നിര്‍ദ്ദേശിക്കുന്ന വ്യക്തി എന്നിവര്‍ക്ക് മാത്രം ആവശ്യമെങ്കില്‍ സൂക്ഷ്മ പരിശോധനാ വേളയില്‍ പങ്കെടുക്കാം.
Next Story

RELATED STORIES

Share it