kasaragod local

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം: അവസാന ദിവസം ഇന്ന്

കാസര്‍കോട്: നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പി ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമാണിന്ന്. ഇന്ന് വൈകീട്ട് മൂന്നിന് പത്രികാസമര്‍പ്പണത്തിനുള്ള സമയം അവസാനിക്കും. നാളെ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് രണ്ടാണ്. മെയ് 16ന് വോട്ടെടുപ്പ് നടക്കും. 19 ന് വോട്ടെണ്ണും, 21ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും.
ജില്ലയില്‍ ഇന്നലെ അഞ്ച് പേര്‍ നാമനിര്‍ദദേശ പത്രികകള്‍ സമര്‍പ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ പിഡിപി സ്ഥാനാര്‍ഥിയായി ബഷീര്‍ അഹമ്മദും സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ സുന്ദര, മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി ടി എ മൂസ എന്നിവര്‍ വരണാധികാരികൂടിയായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി ജയന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എ ദാമോദരന്‍ വരണാധികാരിയായ പ്ലാനിങ് ഓഫിസര്‍ പി ഷാജി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉദുമ മണ്ഡലത്തില്‍ പിഡിപി സ്ഥാനാര്‍ഥിയായി സി ഗോപി വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ബി അബ്ദുന്നാസര്‍ മുമ്പാകെ പത്രിക നല്‍കി.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി രാഘവന്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായി ആര്‍ സജീവന്‍, ശിവസേന സ്ഥാനാര്‍ഥിയായി ബാലചന്ദ്രന്‍ കരിമ്പില്‍ എന്നിവര്‍ വരണാധികാരിയായ സബ് കലക്ടര്‍ മൃണ്‍മയി ജോഷി മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ടി വി ഗോവിന്ദന്‍ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ഇ ജെ ഗ്രേസി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ 30 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it