Kottayam Local

നാമനിര്‍ദേശ പത്രികയിലെ പിഴവ് പരിശോധിക്കും

കോട്ടയം: സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവുകള്‍ എന്തെങ്കിലുമുണ്ടോ എന്നു സൂക്ഷ്മപരിശോധനയില്‍ കര്‍ശനമായി പരിശോധിക്കും. പത്രികയില്‍ സ്ഥാനാര്‍ഥിയുടെ പ്രായം രേഖപ്പെടുത്താന്‍ വിട്ടുപോയാല്‍ അതു ഗുരുതര വീഴ്ചയായി പരിഗണിക്കും.
ഇതു പത്രിക തള്ളുന്നതിനു കാരണമാവും. നിയമപരമായി അസംബ്ലിയിലേക്കു തിരഞ്ഞെടുക്കാനുളള യോഗ്യത ഇല്ലെങ്കിലും നിശ്ചിത സമയത്ത് പത്രിക സമര്‍പ്പിക്കാതിരുന്നാലും റിട്ടേണിങ് ഓഫിസര്‍ക്കോ അസി. റിട്ടേണിങ് ഓഫിസര്‍ക്കോ പത്രിക സമര്‍പ്പിച്ചത് സ്ഥാനാര്‍ഥിയോ അദ്ദേഹത്തിന്റെ നിര്‍ദേശകനോ അല്ലെങ്കില്‍ പത്രിക തള്ളുന്നതിനു കാരണമാവും. നിശ്ചിത മാതൃകയിലുളള ഫോറത്തിലല്ലെങ്കിലും നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്തല്ല പത്രിക സമര്‍പ്പിച്ചതെങ്കിലും പത്രിക തള്ളുന്നതിന് ഇടയാവും. സ്ഥാനാര്‍ഥിയോ അദ്ദേഹത്തിന്റെ നിര്‍ദേശകരോ പത്രിക സമര്‍പ്പണ അപേക്ഷയില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടിലെങ്കിലും നിര്‍ദിഷ്ട പണം കെട്ടിവച്ചില്ലെങ്കിലും സ്ഥാനാര്‍ഥിയുടെ ഒപ്പുകള്‍ വ്യാജമാണെങ്കിലും പത്രിക തള്ളും.
സ്ഥാനാര്‍ഥിയുടെ നിര്‍ദേശകന്‍ വോട്ടര്‍ അല്ലെങ്കിലും നിര്‍ദ്ദേശകനാവാനുളള യോഗ്യത ഇല്ലെങ്കിലും പത്രിക തള്ളും. മാനദണ്ഡ പ്രകാരമുളള സത്യവാങ്മൂലം നിശ്ചിത മാതൃകയില്‍ സമര്‍പ്പിച്ചില്ലെങ്കിലും പത്രിക തള്ളുന്നതിന് കാരണമാവും. നാമ നിര്‍ദേശ പത്രിക തള്ളിയ ഒരു സ്ഥാനാര്‍ഥിക്ക് റിട്ടേണിങ് ഓഫിസറില്‍ നിന്ന് ഏതെല്ലാം കാരണങ്ങളാലാണ് പത്രിക തള്ളിയതെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും.
Next Story

RELATED STORIES

Share it