നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം

ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫെബ്രുവരി 17ന് സമുചിതമായി ആഘോഷിച്ചു. വിവിധയിടങ്ങളില്‍ പരേഡ്, റാലി, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു.
കര്‍ണാടകയിലെ രാംനഗറിലും കോലാറിലും പരേഡും പൊതുസമ്മേളനവും നടന്നു. യഥാക്രമം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ കെ എം ഷരീഫ്, സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ട് എന്നിവര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടില്‍ പരേഡിനു ശേഷം നടന്ന പൊതുസമ്മേളനം തിരുപ്പൂരില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇസ്മായിലും തിരുവാടാംകോട്ട് എന്‍ഇസി അംഗം മുഹമ്മദ് ഇസ്മായിലും ഉദ്ഘാടനം ചെയ്തു
ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ നടന്ന പൊതു സമ്മേളനം ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മൗലാന അഹ്മദ് ബേഗ് ഉദ്ഘാടനം ചെയ്തു. മീററ്റില്‍ സംസ്ഥാന പ്രസിഡന്റ് ഫര്‍മാന്‍ അലി പതാകയുയര്‍ത്തി. ദല്‍ഹി ഷാഹിന്‍ ബാഗിലും മുല്ലാ കോളനിയിലും പതാകയുയര്‍ത്തി. ഖാജൂരിയില്‍ റാലി നടന്നു. പൊതു സമ്മേളനം ദല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹ് മദ് ഉദ്ഘാടനം ചെയ്തു. മണിപ്പൂരിലെ ലിലോംഗില്‍ റാലി നടന്നു. പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ആരിഫ് ഉദ്ഘാടനം ചെയ്തു. പശ്ചിമബംഗാളില്‍ 67 കേന്ദ്രങ്ങളില്‍ പതാകയുയര്‍ത്തി. മുര്‍ഷിദാബാദ് ജില്ലയിലെ ദുലിയാനില്‍ നടന്ന പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഹാസിബുല്‍ ഇസ്‌ലാം ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ സൗഹൃദ സംഗമം നടന്നു. തെലങ്കാനയിലെ ജഗതിയാലില്‍ രക്തദാന ക്യാമ്പു സംഘടിപ്പിച്ചു. രാജസ്ഥാനിലെ കോട്ട, ജയ്പൂര്‍, സവായ്മദ്പൂര്‍, ബാരാന്‍ എന്നീ കേന്ദ്രങ്ങളില്‍ സൗഹൃദ സംഗമം നടന്നു. ബാരാനില്‍ രക്തദാന സംഗമവും ക്യാംപും നടത്തി.
Next Story

RELATED STORIES

Share it