Flash News

നാദാപുരത്ത് സിപിഎം സ്മാരകങ്ങളില്‍ പച്ച പെയിന്റടിച്ചു

നാദാപുരത്ത് സിപിഎം സ്മാരകങ്ങളില്‍ പച്ച പെയിന്റടിച്ചു
X


നാദാപുരം: നാദാപുരത്ത് സിപിഎം സ്മാരകങ്ങളില്‍ പച്ച പെയിന്റടിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സ്മാരകങ്ങളില്‍ പച്ച പെയിന്റടിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം പറമ്പത്ത് അബ്ദുള്ള സ്മാരക ബസ് സ്റ്റോപിലും ദിവാകരന്‍ സ്മാരകത്തിലുമാണ് പച്ച പെയിന്റടിച്ചത്. ചുവപ്പ് നിറത്തിലായിരുന്ന സ്മാരകങ്ങളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ചാണ് പച്ച പെയിന്റടിച്ചത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ പോലീസ് മുന്‍കരുതലുകള്‍ സ്വീകരിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി.
Next Story

RELATED STORIES

Share it