kozhikode local

നാദാപുരം മേഖലയില്‍ ഗെയില്‍ സര്‍വേ പുനരാരംഭിച്ചു



നാദാപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേ നാദാപുരം മേഖലയില്‍ പുനരാംരംഭിച്ചു.പോലിസ് സ്‌റ്റേഷന്‍ പരിസരത്തെ ചേറ്റ് വെട്ടിയിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ സര്‍വ്വെ നടപടികള്‍ പുനരാംഭിച്ചത്.പുറമേരി, നാദാപുരം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ അഹമ്മദ് മുക്കില്‍ കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തി വച്ചിരുന്നു.രാവിലെ അഹമ്മദ് മുക്കില്‍ സര്‍വേ നടപടികള്‍ ആരംഭിക്കാനായി ഗെയില്‍ അധികൃതരെത്തിയെങ്കിലും സമരക്കാര്‍ സംഘടിച്ചെത്തിയ വിവരത്തെ തുടര്‍ന്ന് ചാലപ്പുറത്തേക്ക് മാറ്റുകയായിരുന്നു. നാദാപുരം സി ഐ ജോഷി ജോസ്, എസ് ഐ എന്‍ പ്രജീഷ് എന്നിവരുമായി ഗെയില്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് സര്‍വേ മാറ്റിയത്. ഇവിടെ പിന്നീട് സര്‍വേ നടത്തുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.സര്‍വേ നടപടികള്‍ക്കെത്തുന്നവരെ തടയുമെന്ന പ്രഖ്യാപനവുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 200 ലേറെ പേര്‍ രാവിലെ തന്നെ അഹമ്മദ് മുക്കിലെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് സര്‍വേ മാറ്റിയത്.അളവെടുപ്പ് നടത്തിയ സ്ഥലത്തെ മരങ്ങളില്‍ അധികൃതര്‍ അടയാളം രേഖപ്പെടുത്തി. മൂന്നര കിലോമീറ്ററോളം ദൂരത്തിലാണ് ഇന്നലെ മേഖലയില്‍ സര്‍വേ പൂര്‍ത്തിയാക്കിയത്.
Next Story

RELATED STORIES

Share it