Flash News

നാദാപുരം ഇരിങ്ങണ്ണൂരില്‍ ഗ്രന്ഥാലയം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സൂചന.

നാദാപുരം ഇരിങ്ങണ്ണൂരില്‍ ഗ്രന്ഥാലയം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സൂചന.
X


വടകര: നാദാപുരം ഇരിങ്ങണ്ണൂരില്‍ ഗ്രന്ഥാലയം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സൂചന. പ്രതികളെകുറിച്ച് വിവരം ലഭിച്ചതായി ഉന്നത പോലിസ്
ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ മറവില്‍ സാമൂഹ്യവിരുദ്ധരാണ് വായനശാലക്ക് തീയിട്ടതെന്നായിരുന്നു പോലിസിന്റെ ആദ്യ നിഗമനം. വിപുലമായ പുസ്തക ശേഖരമുള്ള ഇരിങ്ങണ്ണൂരിലെ വായനശാല ശനിയാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമാണ് കത്തിച്ചത്. നാദാപുരത്ത് പോലിസിന്റേ അതീവജാഗ്രതാ പരിധിയിലുള്‍പ്പെടുന്ന പ്രദേശമാണ് ഇരിങ്ങണ്ണൂര്‍.
ശനിയാഴ്ച അര്‍ദ്ധരാത്രികഴിഞ്ഞാണ് സംഭവം. വര്‍ഷങ്ങള്‍ പഴക്കമുള്ള ലൈബ്രറിക്കാണ് തീയിട്ടത്. നൂറുക്കണക്കിന് പുസ്തകങ്ങള്‍ കത്തിനശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നാദാപുരംതലശേരി റോഡ് ഉപരോധിച്ചിരുന്നു.
Next Story

RELATED STORIES

Share it