Cricket

നാണക്കേടിന്റെ റെക്കോഡുകളുമായി ഇന്ത്യ, കണക്കുകള്‍ ഇതാ

നാണക്കേടിന്റെ റെക്കോഡുകളുമായി ഇന്ത്യ, കണക്കുകള്‍ ഇതാ
X


1, ഇന്ത്യയുടെ ഹോം ഗ്രൗണ്ടിലെ മൂന്നാമത്തെ ചെറിയ ടോട്ടലാണ് 112. 1986ല്‍ കാണ്‍പൂരില്‍ ശ്രീലങ്കയ്‌ക്കെതിരേ 78 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആയിരുന്നു.
2, ഹോം ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ ടോട്ടല്‍
3,  ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത് 13 മെയ്ഡന്‍ ഓവറുകള്‍. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വഴങ്ങിയ മെയ്ഡന്‍ ഓവറുകളാണിത്.
4, 16 റണ്‍സിനിടെ അഞ്ച് വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം.
5, 10 ഓവറില്‍ ഇന്ത്യയുടെ നില മൂന്ന് വിക്കറ്റിന് 11 റണ്‍സ്. 2001ന് ശേഷം 10 ഓവറിലെ ഏറ്റവും മോശം പ്രകടനം.
6, ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യന്‍ താരമായി ദിനേഷ് കാര്‍ത്തിക്. 18 പന്തുകള്‍ നേരിട്ടാണ് പൂജ്യനായി മടങ്ങിയത്.
7, 2013 ന് ശേഷം  63 ഏകദിനങ്ങള്‍ കളിച്ച ശിഖര്‍ ധവാന്‍ ആദ്യമായി പൂജ്യത്തിന് പുറത്തായി.
8, എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16,000 റണ്‍സ് പൂര്‍ത്തിയാക്കി
Next Story

RELATED STORIES

Share it