Cricket

നാണംകെട്ട് മുംബൈ ഇന്ത്യന്‍സ്; ഹൈദരാബാദിന് ആവേശ ജയം

നാണംകെട്ട് മുംബൈ ഇന്ത്യന്‍സ്; ഹൈദരാബാദിന് ആവേശ ജയം
X

മുംബൈ: സചിന്‍ ടെണ്ടുല്‍ക്കറുടെ പിറന്നാല്‍ ദിനത്തില്‍ വിജയം കൊണ്ട് ആശംസനേരാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് അടിതെറ്റി വീണു. ആതിഥേയരായ മുംബൈയെ 31 റണ്‍സിനാണ് ഹൈദരാബാദ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് 18.4 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈയുടെ പോരാട്ടം 18.5 ഓവറില്‍ 87 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവാണ് (34) ടോപ് സ്‌കോറര്‍. ക്രുണാല്‍ പാണ്ഡ്യ (24) യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും മുംബൈ നിരയില്‍ രണ്ടക്കം കാണാനായില്ല. ഹൈദരാബാദിന് വേണ്ടി സിദ്ധാര്‍ത്ഥ് കൗല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി, റാഷിദ് ഖാന്‍, എന്നിവര്‍ രണ്ടും സന്ദീപ് ശര്‍മ, മുഹമ്മദ് നബി, ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദിന് കരുത്തായത് യൂസഫ് പഠാന്‍, ( 29) കെയ്ന്‍ വില്യംസണ്‍ (29) എന്നിവരുടെ ബാറ്റിങാണ്. മനീഷ് പാണ്ഡെ (16) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുംബൈക്ക് വേണ്ടി മിച്ചല്‍ മഗ്ലെങന്‍, ഹര്‍ദിക് പാണ്ഡ്യ, മാര്‍ക്കണ്ടെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി
ജയത്തോടെ എട്ട് പോയിന്റുകളുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തോല്‍വിയോടെ മുംബൈ ഏഴാം സ്ഥാനത്തുമാണുള്ളത്.
Next Story

RELATED STORIES

Share it