Pathanamthitta local

നാട് മലിനമാക്കില്ലെന്ന് ഓരോ വ്യക്തിയും ദൃഢനിശ്ചയം ചെയ്യണം: ജില്ലാ കലക്ടര്‍



പത്തനംതിട്ട:  നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനൊപ്പം നമ്മുടെ നാട് മലിനമാക്കാതിരിക്കാന്‍ ഓരോ വ്യക്തിയും ദൃഢനിശ്ചയം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അഭ്യര്‍ഥിച്ചു,. ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ നടന്ന ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പരിസരവും ശുചീകരിക്കുന്നതിന് ഓഫീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സേവനവാരത്തിന്റെ ഭാഗമായി ശുചീകരിക്കുന്ന ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നെന്ന് ജീവനക്കാര്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് അങ്കണത്തെ പല മേഖലകളാക്കി തിരിച്ച് വിവിധ ഓഫീസുകള്‍ക്ക് ചുമതല നല്‍കിയായിരുന്നു ശുചീകരണം. എഡിഎം അനു എസ് നായര്‍, ഹുസൂര്‍ ശിരസ്തദാര്‍ സാജന്‍ വി കുര്യാക്കോസ് ശുചീകരണം ഏകോപിപ്പിച്ചു.
Next Story

RELATED STORIES

Share it