kasaragod local

നാട് കൈകോര്‍ത്തു; പതിറ്റാണ്ടായി തരിശിട്ട പാടത്ത് കൃഷിയിറക്കി

കാഞ്ഞങ്ങാട്: തരിശ്‌രഹിത നെല്‍പ്പാടമാക്കാന്‍ പതിറ്റാണ്ടുകാലമായി തരിശിട്ട നെല്‍പാടത്ത് ഒരു ഗ്രാമം മുഴുവന്‍ കൈകോര്‍ത്തു. അജാനുര്‍ പഞ്ചായത്തിലെ കൊളവയല്‍ പ്രദേശത്തെ തരിശിട്ട 10 എക്കര്‍ നെല്‍പ്പാടമാണ് 22 യുവകര്‍ഷകര്‍ നേതൃത്വം നല്‍കുന്ന മാട്ടുമ്മല്‍-കൊളവയല്‍ പുഞ്ച കര്‍ഷകൂട്ടായ്മയുടെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കിയത്.
75 സെന്റിമീറ്റര്‍ ഉയരത്തില്‍ വളര്‍ന്ന കുളവാഴനിറഞ്ഞ് പാമ്പും മറ്റ് ഇഴജന്തുക്കളുടെയും ആവാസകേന്ദ്രമായിരുന്ന ഈ പാടശേഖരം അജാനുര്‍ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെയും കൃഷിഭവന്‍ സിപിസിആര്‍ഐ, കൃഷിവിജ്ഞ ാന്‍കേന്ദ്ര, ഐസിഎആര്‍ എന്നിവയുടെ സഹകരണത്തോടെ ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാണ് നിലമൊരുക്കിയത്.  പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ ശശി അധ്യക്ഷത വഹിച്ചു. ഡോ. മനോജ്കുമാര്‍, എഡിഎ അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാഗംഗാധരന്‍, എം വി രാഘവന്‍, അസി. കൃഷി ഓഫീസര്‍ രതിഷ്, കമലാക്ഷന്‍ കൊളവയല്‍, കെ നാസര്‍, ടി കെ നാരായണന്‍, കെ ബിന്ദു, സുമ സംസാരിച്ചു.
Next Story

RELATED STORIES

Share it