kasaragod local

നാട് ആഘോഷങ്ങളുടെ നിറവില്‍; ഉച്ചഭാഷിണി ശബ്ദം അലോസരമാവുന്നു

തൃക്കരിപ്പൂര്‍: നാട് വിവിധ ഉല്‍സവാഘോഷങ്ങളുടെ തിരക്കിലാകുമ്പോള്‍ തൃക്കരിപ്പൂര്‍ നഗരം ശബ്ദ കോലാഹലങ്ങളുടെ പിടിയിലമരുന്നു. കലയുടേയും കളികളുടേയും ആരാധാനാലയങ്ങളുടേയും കേന്ദ്രമായതിനാല്‍ നിരവധി ഉല്‍സവാഘോഷങ്ങളാണ് ഇവിടങ്ങില്‍ മുടങ്ങാതെ നടക്കുന്നത്. കൂടാതെ കലാ-സാംസ്‌കാരിക സംഘടനകള്‍, വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍, സ്‌പോര്‍ട്‌സ്, രാഷ്ട്രീയ-ഇതര പ്രസ്ഥാനങ്ങള്‍ എന്നിവയുടെയെല്ലാം വിവിധ പരിപാടികളും തൃക്കരിപ്പൂരിന്റെ പല ഭാഗങ്ങൡ മുടങ്ങാതെ നടക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ശബ്ദ കോലാഹല പ്രചാരണം കേന്ദ്രീകരിക്കുന്നത് തൃക്കരിപ്പൂര്‍ ടൗണിലാണ്. അതിനാല്‍ ഉച്ച ഭാഷിണികള്‍ നഗരവാസികളെ അസ്വസ്ഥരാക്കുന്നു. ഉച്ചത്തിലുള്ള അനൗണ്‍സുമെന്റും പാട്ടും നഗരത്തില്‍ ശബ്ദ മലിനീകരണമുണ്ടാക്കുന്നതായി വ്യാപാരികളും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും നാട്ടുകാരും പറയുന്നു. പയ്യന്നൂര്‍, പടന്ന, ചെറുവത്തൂര്‍, കാലിക്കടവ് തുടങ്ങി സമീപ നഗരങ്ങളിലെ പരിപാടികളുടെ ശബ്ദപ്രചരണവും തൃക്കരിപ്പൂര്‍ ടൗണ്‍ കേന്ദ്രീകരിക്കുന്നു. ചില ദിവസങ്ങൡ മണിക്കൂറുകള്‍ക്കിടെതന്നെ ഇത്തരത്തില്‍ പലതവണ വാഹനങ്ങൡ ഉച്ചഭാഷിണികള്‍ മുഴങ്ങും. റെക്കോഡ് ചെയ്ത ശബ്ദം ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ റോഡിന്റെ ഇരുവശത്തുമുള്ള കെട്ടിടങ്ങളില്‍നിന്നും പ്രതിധ്വനിയുമുണ്ടാകുന്നതായി പരാതിയുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ നഗരം പൊതുവേ പരിമിതിയില്‍ വീര്‍പ്പുമുട്ടുന്നു. കെട്ടിടങ്ങളോട് അടുത്ത് ചേര്‍ന്നാണ് പ്രധാന റോഡു കടന്നുപോകുന്നത്്. ബസ്് അടക്കമുള്ള വാഹനങ്ങളുടെ മുടങ്ങാതെയുള്ള ശബ്ദങ്ങള്‍ക്കിടെയാണ് തലങ്ങുംവിലങ്ങും ഉച്ചഭാഷിണിയുടെ പ്രഹരം. അതിനാല്‍ പ്രചാരണ വാഹനങ്ങള്‍ നഗരത്തിലെത്തുമ്പോഴെങ്കിലും ഉച്ചഭാഷിണികളുടെ ശബ്ദം കുറക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it