kannur local

നാട്ടുല്‍സവമായി എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍

മടക്കര: എസ്ഡിപിഐ മടക്കര ബ്രാഞ്ച് സമ്മേളനം നടന്നു. പ്രസിഡന്റ് കെ മൊയ്തു പതാക ഉയര്‍ത്തി. കേക്ക് ഫെസ്റ്റിവലില്‍ പ്രദേശവാസികളായ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. ടി എം വി സമീറ ജേതാവായി. എന്‍ പി ജുമാന രണ്ടാം സ്ഥാനവും, ഒ സുമയ്യ മൂന്നാം സ്ഥാനവും നേടി. പെനാല്‍റ്റി ഷൂട്ടൗട്ട് മല്‍സരവും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം കല്യാശ്ശേരി മണ്ഡലം സെക്രട്ടറി കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ടി എം വി ശമീര്‍ (പ്രസിഡന്റ്), ബി മുസ (വൈസ് പ്രസിഡന്റ്), എ അബ്്ദുന്നാസിര്‍ (ജനറല്‍ സെക്രട്ടറി), സി സവാദ് (ജോയിന്റ് സെക്രട്ടറി), എം വി മജീദ് (ഖജാഞ്ചി) തിരഞ്ഞെടുത്തു. സമാപന പൊതുസമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര, മാട്ടൂല്‍ പഞ്ചായത്ത് മെംബര്‍ കെ കെ അനസ്, ടി എം വി ശമീര്‍, എ നാസര്‍, കെ മൊയ്തു സംസാരിച്ചു.
കണ്ണൂര്‍: എസ്ഡിപിഐ തയ്യി ല്‍ പടന്ന ബ്രാഞ്ച് സമ്മേളനം നടത്തി. സെക്രട്ടറി ഷഫീഖ് പതാക ഉയര്‍ത്തി. മേഖലാ പ്രസിഡന്റ് ആഷിഖ് അമീന്റെ നേതൃത്വത്തില്‍ പ്രതിനിധി സമ്മേളനം നടന്നു. ഭാരവാഹികളായി സാദിഖ് (പ്രസിഡന്റ്), ജുനൈദ് (വൈസ് പ്രസിഡന്റ്), ഷഫീഖ് (സെക്രട്ടറി), ഷംസുദ്ദീന്‍ (ഖജാഞ്ചി) തിരഞ്ഞെടുത്തു. കലാകായിക മല്‍സര വിജയികള്‍ക്ക് എസ്ഡിപി ഐ എടക്കാട് പഞ്ചായത്ത് കമ്മിറ്റിയംഗം മന്‍സൂര്‍ തങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദുബയ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് നേടിയ ടീമിലെ കെ പി ഷനില്‍, പി ജീവന്‍ എന്നിവരെ അനുമോദിച്ചു.
കണ്ണൂര്‍ സിറ്റി: എസ്ഡിപിഐ കൊടപ്പറമ്പ് ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. എ ടി ശുഹൈബ്(പ്രസിഡന്റ്), മുഹമ്മദ്(വൈസ് പ്രസിഡന്റ്), എം അജ്മല്‍(സെക്രട്ടറി), ടി റംസിഖ്(ജോയിന്റ് സെക്രട്ടറി), കെ ഷക്കീര്‍(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. കലാ-കായിക മല്‍സര വിജയികള്‍ക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം എ ആസാദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വടംവലി മല്‍സരത്തില്‍ സിറ്റി ടൈഗര്‍ ടീം ഒന്നാം സ്ഥാനം നേടി. എസ്ഡിപിഐ സിറ്റി മേഖലാ പ്രസിഡന്റ് അലി വാഴയില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മന്‍സൂര്‍ തങ്ങള്‍, എ ടി ശുഹൈബ്, ടി റംസിഖ്, പി കെ ഹാഷിം സംസാരിച്ചു.
Next Story

RELATED STORIES

Share it