palakkad local

നാട്ടുകൃഷികള്‍ തിരിച്ചുവരുന്നു

ആനക്കര: പട്ടിത്തറ കൃഷിഭവന്‍ പരിധിയിലെ ഒതളൂര്‍ ഹരിത പാടശേഖരത്തില്‍ ഉഴുന്ന്, ചെറുപയര്‍, എള്ള് കൃഷികള്‍ വിളവെടുപ്പിന് പാകമായി.
പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പിന്തുണയോടെ എന്‍എഫ്എസ്എം പദ്ധതി പ്രകാരമാണ്  കര്‍ഷക കുട്ടായ്മ  പതിനഞ്ചോളം ഏക്കറില്‍ കൃഷിയിറക്കിയത്. നെല്‍കൃഷിയില്‍ ഒരു വിള മാത്രം വിളവെടുത്തിരുന്ന പാടശേഖരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പരീക്ഷണാര്‍ത്ഥം  രണ്ട് വിള വിജയിച്ചതോടെ ആവേശത്തിലായ നെല്‍ കര്‍ഷകര്‍ പരിമിത ജലലഭ്യത പ്രയോജനപ്പെടുത്തി മുന്നാം വിള സാധ്യത പരിക്ഷിക്കുന്നതിനായാണ് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തെ സമീപിച്ച്  ഉഴുന്ന, ചെറുപയര്‍  എള്ള് കൃഷിക്ക് മുന്നിട്ടിറങ്ങിയത്. കൃഷി വിജ്ഞാനകേന്ദ്രം അധികൃതര്‍ ഉഴുന്ന്  ചെറുപയര്‍  എള്ള് വിത്തുകള്‍ എഫ്എല്‍ബി ക്ലസ്റ്റര്‍ പദ്ധതി മുഖേന ലഭ്യമാക്കി.
കാര്യമായ ജലസേചന പദ്ധതികളില്ലാത്ത പാടശേഖരത്തില്‍ പൂര്‍ണമായും മഴയെ മാത്രം ആശ്രയിച്ചുള്ള കാര്‍ഷിക മുറകളാണ് കാലങ്ങളായി അവലംബിക്കുന്നത്. മജിദ്, രാമന്‍ നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തില്‍  പാടശേഖരത്തിന്റെ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റ ന്റുമാരായ ഗിരീഷ്, സനല്‍, രതീഷ്  തുടങ്ങിയവരുടെ പൂര്‍ണ പിന്തുണയുമുണ്ട്. ഒരു കാലത്ത് എള്ള് ചാമ ഉഴുന്ന് ചെറുപയര്‍ കറുത്ത മോടന്‍ കട്ടമോടന്‍ കരനെല്‍ കൃഷികള്‍ മേഖലയില്‍ സജീവമായിരുന്നെങ്കിലും ഈ കൃഷികള്‍ അന്യാധീനപ്പെടുകയായിരുന്നു. വിളവെടുപ്പിന് തയ്യറായ ഉഴുന്ന്   ചെറുപയര്‍ കൃഷികള്‍ കാണാന്‍ നിരവധി പേരാണ് പാടശേഖരത്തില്‍ എത്തുന്നത്.
Next Story

RELATED STORIES

Share it