Kottayam Local

നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് അഞ്ചിലിപ്പയിലെ അനധികൃത മദ്യവില്‍പ്പനശാല വീണ്ടും തുറന്നു



കാഞ്ഞിരപ്പള്ളി: നാട്ടുകാരുടെ പ്രതിഷേധത്തെ ുടര്‍ന്ന് പഞ്ചായത്ത് പൂട്ടിച്ച അഞ്ചിലിപ്പയിലെ അനധികൃതമായി തുടങ്ങിയ മദ്യവില്‍പ്പനശാല വീണ്ടും തുറന്നു. മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തിന്റെ അനുമതി വേണ്ടന്ന തീരുമാനം നടപ്പായതോടെയാണ് മദ്യശാല വീണ്ടും തുറന്നത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിന്റെ സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പ്പനശാല കോടതി വിധിയെ തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരമാണ് മണിമല റോഡില്‍ അഞ്ചിലിപ്പയിലേക്ക് മാറ്റിയത്. അനധികൃതമായി ജനവാസകേന്ദ്രത്തില്‍ മദ്യവില്‍പ്പനശാല ആരംഭിച്ചതിനെതിരേ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയതോടെ ചിറക്കടവ് പഞ്ചായത്ത് അധികൃതര്‍ ഏപ്രില്‍ 15ന് മദ്യവില്‍പ്പനശാലയ്ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധര്‍ സ്ഥലെത്തെത്തി മദ്യശാലയ്ക്ക് പൂട്ടിടുകയും മദ്യശാല ജനവാസ കേന്ദ്രമായ അഞ്ചിലിപ്പയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയില്‍ മദ്യശാലയ്‌ക്കെതിരേ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മറ്റു കക്ഷികള്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് മദ്യശാല പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തിന്റെ അനുമതി വേണ്ടന്നു വന്നതോടെയാണ് ഇന്നലെ വീണ്ടും ഔട്ട്‌ലെറ്റ് തുറന്നത്.
Next Story

RELATED STORIES

Share it