malappuram local

ആര്‍എസ്എസ് ക്യാംപിനിടെ സംഘര്‍ഷം: നാട്ടുകാരുടെ പരാതിയില്‍ നടപടിയില്ല; പകരം നാട്ടുകാര്‍ക്കെതിരേ കേസ്

ആര്‍എസ്എസ് ക്യാംപിനിടെ സംഘര്‍ഷം: നാട്ടുകാരുടെ പരാതിയില്‍ നടപടിയില്ല; പകരം നാട്ടുകാര്‍ക്കെതിരേ കേസ്
X


മഞ്ചേരി: നറുകരയിലെ സ്വകാര്യവിദ്യാലയത്തില്‍ നടന്ന ആര്‍എസ്എസ് ക്യാംപിനിടെ നാട്ടുകാര്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ നല്‍കിയ ജനകീയ പരാതിയില്‍ കേസെടുക്കാതെ ആര്‍എസ്എസിന്റെ പരാതിയില്‍ കേസെടുത്ത് പോലിസ്. ക്യാംപ് തടസ്സപ്പെടുത്തിയെന്ന ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പി ദിനേശന്‍ നല്‍കിയ പരാതിയിലാണ് മഞ്ചേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍എസ്എസ് അക്രമത്തിനെതിരേ പ്രതിഷേധിച്ച പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടപടി വൈകുകയാണ്. ആര്‍എസ്എസിന്റെ പരാതിയില്‍ നാട്ടുകാരായ നൂറോളം പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഡീഷനല്‍ എസ്‌ഐ കെ പി അബ്ദുര്‍റഹ്മാന്റെ പരാതിയിലാണ് പ്രകടനം നടത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. നറുകരയിലെ വിദ്യാലയം കേന്ദ്രീകരിച്ച് ആര്‍എസ്എസ് ക്യാംപ്് നടക്കുന്നത് പ്രദേശത്തെ സമാധാന ജീവിതം തകര്‍ക്കുകയും മതസൗഹാര്‍ദാന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് കാണിച്ച് നേരത്തെ നാട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിറകെയാണ് അക്രമം അരങ്ങേറിയത്. ഇതു സംബന്ധിച്ചും ജില്ലാ പോലിസ് സൂപ്രണ്ടിനടക്കം നടപടി ആവശ്യപ്പെട്ട് പരിസരവാസികള്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാത്രി 9.15നാണ് അക്രമം നടന്നത്. ക്യാംപ് നടക്കുന്നിടത്തേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞെന്നാരോപിച്ച് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇരുമ്പ് ദണ്ഡ്, കമ്പി, വടി തുടങ്ങിയവയുമായെത്തി വഴിയിലൂടെ പോവുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമെതിരേ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.  കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജാതിമതഭേദമില്ലാതെ എല്ലാ വിഭാഗം നാട്ടുകാരും ഒപ്പിട്ട പരാതിയാണ് പോലിസിന് സമര്‍പ്പിച്ചത്. സംഘപരിവാരത്തിന്റെ അതിക്രമങ്ങള്‍ക്ക് പോലിസ് ഒത്താശ ചെയ്‌തെന്നും നാട്ടുകാരുടെ പരാതിയില്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it