Kottayam Local

നാട്ടുകാരുടെ നിക്ഷേപവുമായി ചിട്ടി കമ്പനിയുടമ മുങ്ങി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബിഎസ്എന്‍എല്‍ ഓഫിസിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന എമിനേറ്റ് ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ നാട്ടുകാരുടെ പണവുമായി മുങ്ങി. ദിവസ പലിശയ്ക്ക് പണം നല്‍കുന്ന ഈ കമ്പനി അക്കൗണ്ട് സേവിങ് നടത്തുന്നുണ്ട്. കാലങ്ങളായി നടത്തിവരുന്ന സ്ഥാപനമായതിനാല്‍ വിശ്വാസത്തെ പണയപ്പെടുത്തി സാധാരണക്കാരായ 500 ല്‍ അധികം പേര്‍ ഇവിടെ 25000 മുതല്‍ ഒരു ലക്ഷം വരെ നിക്ഷേപിച്ചിരുന്നു. ഈ പണവുമായാണ് ഇയാള്‍ മുങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി പണം പിന്‍വലിക്കാനോ ചിട്ടിലേലം പിടിച്ച് പണം എടുക്കാനോ നാട്ടുകാര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലായത്. ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ട് മാസങ്ങളായെന്ന് ജീവനക്കാര്‍ പറയുന്നു.സാധാരണക്കായ നാട്ടുകാര്‍ പണം കിട്ടാതെ വന്നപ്പോള്‍ കാഞ്ഞിരപ്പള്ളി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പതിവുപോലെ ഇന്നലെ നൂറോളം പേര്‍ ഓഫിസില്‍ കുത്തിയിരുപ്പ് നടത്തി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സി.ഐ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഇപ്പോള്‍ പണം നല്‍കാന്‍ യാതൊരു നിര്‍വാഹവും ഇല്ലെന്നു പറഞ്ഞ് ചെക്കും നല്‍കി.
Next Story

RELATED STORIES

Share it