നാട്ടുകാരുടെ ഇടപെടല്‍ പോലിസിന് തലവേദനയാവുന്നു

മൂവാറ്റുപുഴ: ജിഷയുടെ ഘാതകരെ പിടികൂടാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങുന്നത് പോലിസിന് തലവേദനയാവുന്നു. ഇന്നലെ മാത്രം അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെയാണ് ജിഷയുടെ ഘാതകരെന്ന് സംശയിച്ചു നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. ഇവരെയൊക്കെ സ്റ്റേഷനിലെത്തിച്ചു വിശദ പരിശോധന നടത്തേണ്ടി വരുന്നതും വിവരങ്ങള്‍ ശേഖരിക്കേണ്ടി വരുന്നതും പോലിസിനു പൊല്ലാപ്പായി മാറിയിരിക്കുകയാണ്.
ഇതര സംസ്ഥാന തൊഴിലാളികളെ കണ്ട് സംശയം തോന്നിയാല്‍ ഉടന്‍ പിടികൂടി പോലിസില്‍ എല്‍പ്പിക്കും. മൂവാറ്റുപുഴ മേഖലയില്‍ മഴക്കാല മോഷണങ്ങള്‍ പെരുകിയതോടെ മോഷ്ടാക്കളെന്നു സംശയിക്കുന്നവരെയും പിടികൂടുന്നുണ്ട്. പാട്ട പെറുക്കുവാന്‍ വരുന്നവരെയും ചൂലും കമ്പിളിപ്പുതപ്പും വില്‍ക്കാന്‍ വരുന്നവരെയുമായാണ് നാട്ടുകാര്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലിസില്‍ ഏല്‍പ്പിക്കുന്നത്.
Next Story

RELATED STORIES

Share it