Kottayam Local

നാട്ടകം കോളജ് ആക്രമണം ; പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലിസ്‌



കോട്ടയം: നാട്ടകം ഗവ. കോളജില്‍ രണ്ടു വിദ്യാര്‍ഥിനികളെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലിസ്. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേ കേസെടുത്തെന്നാണ് ചിങ്ങവനം പോലിസ് തരുന്ന വിവരം. എന്നാല്‍ ആര്‍ക്കെതിരെയാണ് കേസെന്നോ അറസ്റ്റ് സംബന്ധിച്ചോ യാതൊരു വിവരവും തരാന്‍ പോലിസ് തയ്യാറായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ഇന്നലെ വൈകിയും പോലിസ് വിദ്യാര്‍ഥിനികളുടെ മൊഴിയെടുക്കാന്‍ എത്താത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പെണ്‍കുട്ടികള്‍ മൊഴി നല്‍കുകയായിരുന്നു. എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് ജെയിന്‍രാജ്, അഖില്‍ ചന്തു, പുറത്തു നിന്നെത്തിയ പ്രദീപ് കെ പ്രസാദ്, ശരത് ശശി, അരവിന്ദ്് ഇ വി എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നുണ്ട്. ഇവര്‍ നല്‍കിയ പരാതിയിലും ഇത് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വ്യക്തമായ വിവരം നല്‍കിയിട്ടും പ്രതികള്‍ക്കെതിരേ നടപടിയെടുക്കാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് ആക്ഷേപമുണ്ട്. പട്ടികജാതി പീഡന നിയമ പ്രകാരം കേസുള്ളതിനാല്‍ ചങ്ങനാശ്ശേരി ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ നാട്ടകം വില്ലേ ജ് ഓഫിസറും ഹോസ്റ്റല്‍ അധികൃതറും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി വിവരങ്ങള്‍ തിരക്കി. ഇന്നലെ വൈകീട്ടോടെ ആരതിയേയും ആത്മജയേയും ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ഇരുവരും വീട്ടിലേക്കു പോയി.
Next Story

RELATED STORIES

Share it