wayanad local

നാടൊന്നിക്കുന്നു; ഹാരിസിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി

കല്‍പ്പറ്റ: കരള്‍രോഗം ബാധിച്ച ഗൃഹനാഥന് എസ്‌റ്റേറ്റിലെ പണി നിര്‍ത്തേണ്ടി വന്നു. കിടപ്പിലായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ഭാര്യക്ക് പണിക്ക് പോവാന്‍ കഴിയാത്ത അവസ്ഥ. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ 30 ലക്ഷം രൂപ ചെലവുള്ള കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണം.
അന്നന്നുള്ള അന്നത്തിന് പോലും നാട്ടുകാരുടെ സഹായം വേണ്ട ഇവര്‍ക്ക് ഈ ഭീമമായ തുകയെ പറ്റി ചിന്തിക്കാന്‍ പോലുമാകുന്നില്ല. മേപ്പാടി ചുളിക്ക എസ്‌റ്റേറ്റിലെ പാടിയില്‍ താമസിക്കുന്ന തോട്ടംതോഴിലാളിലായ പള്ളീലത്ത് ഹാരിസ് (50) ആണ് ഭീമമായ ചികില്‍സാ ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുന്നത്. ഒന്നരവര്‍ഷമായി കരള്‍സംബന്ധമായ അസുഖം ബാധിച്ചിട്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജിലും മിംസ് ആശുപത്രിയിലുമായാണ് ചികില്‍സ. ഉള്ളതു മുഴവന്‍ വിറ്റുപെറുക്കി 10 ലക്ഷത്തോളം രൂപ ഇതിനകം ചികില്‍സക്കായി ചെലവിട്ടു.
ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍ പറയുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ഈ ശസ്ത്രക്രിയ ഇല്ലാത്തതിനാല്‍ മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തണം.
ശസ്ത്രക്രിയക്കും തുടര്‍ചികില്‍സക്കുമായി 30 ലക്ഷം രൂപ ചെലവുവരും. 15 ലക്ഷം രൂപ ശസ്ത്രക്രിയക്ക് മുമ്പേ ആശുപത്രിയില്‍ കെട്ടിവയ്ക്കണം. മാറ്റിവയ്ക്കാനുള്ള കരള്‍ ശരിയായിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍ അറിയിച്ചു. ഭീമമായ തുക കണ്ടെത്താന്‍ കുടുംബ്ധിന് കഴിയില്ല. രോഗം ബാധിച്ചതോടെ ഹാരിസിന് പണിക്കുപോവാന്‍ പറ്റാത്തായി. എസ്‌റ്റേറ്റ് കമ്പനിയില്‍നിന്ന് പിരിഞ്ഞു. ഭാര്യ പാത്തുമ്മയും എസ്‌റ്റേറ്റ് തൊഴിലാളിയാണ്. ഭര്‍ത്താവിനെ പരിചരിക്കേണ്ടതിനാല്‍ ഇവര്‍ക്കും ഇപ്പോള്‍ പണിക്ക് പോവാനാവുന്നില്ല. മൂന്നു മക്കളാണിവര്‍ക്ക്. 22 വയസ്സാണ് മൂത്ത ആണ്‍കുട്ടിക്ക്. കുടുംബത്തെ സഹായിക്കാനായി നാട്ടുകാര്‍ ചികില്‍സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കി.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദാണ് ചെയര്‍മാന്‍. എം ഐ ഷാനവസ് എംപി, എം വി ശ്രേയസ്‌കുമാര്‍ എംഎല്‍എ രക്ഷാധികാരിയാണ്. ഫോണ്‍: 9744282409.
Next Story

RELATED STORIES

Share it