kozhikode local

നാടെങ്ങും യോഗാദിനാചരണം



കോഴിക്കോട്: യോഗദിനത്തോടനുബന്ധിച്ച് എന്‍എസ്എസ് ഹിമായത്തുല്‍ ഇസ്്‌ലാം ഹയര്‍ സെക്കന്‍ഡറി യൂനിറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യോഗാദിനാചരണവും യോഗ പരിശീലനവും നടത്തി. ഉദ്ഘാടനം പ്രിന്‍സിപ്പല്‍ അബ്്ദുനാസര്‍ നിര്‍വഹിച്ചു. യോഗാചാര്യന്‍ ഇല്ലിയാസ് കുട്ടികളെ യോഗ പരിശീലിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ യോഗകൊണ്ട് ഇല്ലാതാകുമെന്നും പഠനത്തില്‍ ഏകാഗ്രമായി ശ്രദ്ധ ചെലുത്താന്‍ കഴിയുമെന്നും ഇല്ലിയാസ് പറഞ്ഞു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ കൃഷ്ണന്‍ പി നമ്പൂതിരി, അബ്്ദുല്‍സലാം, അബ്്ദുല്‍ഖാദര്‍, വന്ദനരാജ, ഡി ബിന്ദു, എന്‍എസഎസ് വളണ്ടിയര്‍ സെക്രട്ടറി ഷാമില്‍ സംസാരിച്ചു.  യോഗ ദിനാചരണവുംപേരാമ്പ്ര: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ബ്ലോക്ക് ലെവല്‍ അയല്‍പക്ക യൂത്ത്— പാര്‍ലമെന്റും യോഗാദിനാചരണവും സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി സതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അജിത കമ്മിനിയോട്ട് അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി കോഴിക്കോട് നെഹുറു യുവ കേന്ദ്രയിലെ എ സി ടി പി ജയപ്രകാശ്, വി കെ സുനീഷ്, വി ടി സൂരജ്, സാബിത്ത് മായനാട്, സാനു ചന്ദ്രന്‍, എം കെ ശാക്കിര്‍, അതുല്‍നാഥ്  സംസാരിച്ചു. പേരാമ്പ്ര താലൂക്ക്  ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ എം ശശീന്ത്രകുമാര്‍, കോഴിക്കോട് പതഞ്ജലി യോഗ റിസര്‍ച് സെന്ററിലെ ഷയിനി രാജീവ്— എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.കുന്ദമംഗലം: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ സൗജന്യ പഠന കേന്ദ്രമായ കാരന്തൂര്‍ സീ ടെക് കോളജില്‍ അന്തര്‍ദേശീയ യോഗ ദിനം വിപുലമായി ആചരിച്ചു. കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീത ഉദ്ഘാടനം ചെയ്തു. സീ ടെക് പ്രിന്‍സിപ്പാള്‍ പി എന്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. കാര്‍ത്ത്യായനി ടീച്ചര്‍ യോഗയുടെ പ്രാധാന്യത്തെകുറിച്ച് ക്ലാസ്സെടുത്തു. കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, പഞ്ചായത്ത് അംഗം ഹിതേഷ്‌കുമാര്‍, കുന്ദമംഗലം ലയണ്‍സ് ക്ലബ് പ്രസിഡന്‍ഡ് സാബു തോമസ്, സെക്രട്ടറി ലതാ വിശ്വനാഥ കുറുപ്പ്, ശോഭന ശശിധരന്‍, സി ചന്ദ്രബാബു, സംജിത്ത്കുമാര്‍, സീ ടെക് വൈസ് പ്രിന്‍സിപ്പാള്‍ പി. രാധാകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി സി സത്യരാജ് സംസാരിച്ചു.കോഴിക്കോട്്: അന്താരാഷ്ട്ര  യോഗാ ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട്  മേഖലാതല പരിപാടി കോഴിക്കോട് റൂറല്‍ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മാവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി  സ്‌കൂളില്‍ നടന്നു. സാന്ദീപനി അക്കാദമി ഓഫ് യോഗാ സ്റ്റഡീസിലെ യോഗാ ട്രെയ്‌നര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗാ പരിശീലനത്തില്‍ കോഴിക്കോട് മേഖലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമുള്ള  നൂറ്റമ്പതോളം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് പരിപാടി  ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ്്് ജില്ലാ കണ്‍വീനര്‍ ശ്രീചിത് എസ് അധ്യക്ഷത വഹിച്ചു. റൂറല്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ മിനി എ പി യോഗാദിനസന്ദേശം നല്‍കി. വോളന്റീര്‍ ലീഡര്‍ മേഘ, ബിന്ദു പിള്ള, മുഹമ്മദ് അഷറഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it