kasaragod local

നാടെങ്ങും പ്രതിഷേധ കൂട്ടായ്മ

കാസര്‍കോട്: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷികത്തില്‍ ജില്ലയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എല്‍ഡിഎഫ് കരിദിനമായി ആചരിച്ചു. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, എസ്ഡിപിഐ, എസ്‌കെഎസ്എസ്എഫ് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും നടന്നു. ജില്ലയില്‍ പൊതുവേ സമാധാനപരമായിരുന്നു ബാബരി ദിനാചരണം. മഞ്ചേശ്വരം, കുമ്പള, ഉപ്പള തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി ഏതാനും വാഹനങ്ങള്‍ക്ക് നേരേ കല്ലേറുണ്ടായി.
പരവനടുക്കത്ത് ഒരു സംഘം റോഡില്‍ വിജയദിനമെന്ന് എഴുതിയത് പ്രകോപനപരമായി. പിന്നീട് പോലിസെത്തി ഇത് മായിച്ചുകളഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.  സംഘര്‍ഷമുണ്ടാക്കാ ന്‍ ബോധപൂര്‍വ്വം നടത്തിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റിലെ സ്പീഡ് വേ ഇന്‍ ഹാളില്‍ സംഘടിപ്പിച്ച മതമൈത്രി സംഗമം ഡോ. ഖാദര്‍മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ നീലകണ്ഠന്‍, പി എ അഷറഫലി, കെ വി ഗംഗാധരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, ജെ എസ് സോമശേഖര, മാമുനി വിജയന്‍, കെ പി പ്രകാശന്‍, പി വി സുരേഷ്, കെ ഖാലിദ്, കെ വാരിജാക്ഷന്‍, കെ സാമിക്കുട്ടി, അഡ്വ.ശ്രീജിത്ത് മാടക്കല്‍, നോയല്‍ ടോം ജോസ്, എ വാസുദേവന്‍, ജി നാരായണന്‍, ജമീല അഹമ്മദ്, എം സി പ്രഭാകരന്‍, കെ പി പ്രകാശന്‍ സംസാരിച്ചു.
എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടത്തിയ സായാഹ്ന ധര്‍ണ ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ബങ്കളം കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എംഎല്‍എ, എ കെ നാരായണന്‍, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, എം അസിനാര്‍, സി വി ദാമോദരന്‍ സംസാരിച്ചു.
ഉപ്പള: രാജ്യത്തിന്റെ മഹത്തായ മതേതരത്വം വീണ്ടെടുക്കാന്‍ ബാബരി പള്ളി യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു. ബാബരി അനുസ്മരണ ദിനത്തില്‍ എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പളയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്ബാല്‍ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. അന്‍സാര്‍ ഗാന്ധിനഗര്‍, ഇക്ബാല്‍ പൊസോട്ട്, ഫൈസല്‍ മച്ചംപാടി, ബഷീര്‍ ഹാജി പച്ചമ്പള, അല്‍ത്താഫ് ഹനഫിബസാര്‍, സക്കരിയ ഉദ്യാവരം, സലീം ബൈത്തല, നൗഫല്‍ മിയാപദവ് സംസാരിച്ചു.
എസ്ഡിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് പടന്ന അധ്യക്ഷത വഹിച്ചു. സാബിര്‍ തൃക്കരിപ്പൂര്‍, എം വി ഷൗക്കത്തലി സംസാരിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ വര്‍ഗീയ ഭീകരവിരുദ്ധ ദിനം ആചരിച്ചു. കണ്ണുര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍ എ ഖാലിദ് അധ്യക്ഷത വഹിച്ചു. എം സി ജോസ്, എം ഇബ്രാഹിം, എം സി ഖമറുദ്ദീന്‍, കെ മുഹമ്മദ്കുഞ്ഞി, എം പി ജാഫര്‍, ഖമറുദ്ദീന്‍ പുഞ്ചാവി, കെ കെ ജാഫര്‍, റസാഖ് തായലകണ്ടി, കെ ബി കുട്ടി ഹാജി, കുഞ്ഞഹമ്മദ് പുഞ്ചാവി സംസാരിച്ചു.
ഐഎന്‍എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ് സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുബാറക് ഹാജി, അസീസ് കടപ്പുറം, എം എ ലത്തീഫ്, സി എം എ ജലീല്‍, മുസ്തഫ തോരവളപ്പ് സംസാരിച്ചു. അതിനിടെ ഉപ്പള നയാബസാറില്‍ മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലേറുണ്ടായി. കല്ലേറിനെ തുടര്‍ന്ന് ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. കാസര്‍കോട്ട് കടകമ്പോളങ്ങള്‍ തുറന്നുകിടന്നു. എന്നാല്‍ ജനങ്ങള്‍ കൂടുതലായി ഇറങ്ങിയില്ല. വാഹന ഗതാഗതവും പതിവ് പോലെയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it