wayanad local

നാടെങ്ങും കാട്ടാനകളുടെ വിളയാട്ടം : കാടിറങ്ങുന്ന ഭീഷണി ; കാട് കയറുന്ന പ്രഖ്യാപനങ്ങള്‍



മാനന്തവാടി: വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ പുളിഞ്ഞാല്‍ നാരോക്കടവ് വീട്ടിക്കാപ്പറമ്പില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ബാണാസുരമലയുടെ അടിവാരത്തുള്ള പ്രദേശത്ത് ആദ്യമായാണ് കാട്ടാനക്കൂട്ടമെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി രാത്രികാലങ്ങളില്‍ കൃഷിയിടത്തില്‍ കാട്ടാനശല്യം രൂക്ഷമാണ്. മൂന്നു ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലി തകര്‍ത്താണ് ആനകള്‍ കൃഷിയിടത്തിലിറങ്ങിയത്. ഒതയോത്ത് മനോജിന്റെ 2,000ത്തോളം നേന്ത്രവാഴകള്‍ ആന നശിപ്പിച്ചു. പ്രദേശവാസികളായ വിജയന്‍, ഗോപി തുടങ്ങിയവരുടെ കാപ്പി, കുരുമുളക്, തെങ്ങ്, ഒന്നര ഏക്കറോളം സ്ഥലത്തെ ഇഞ്ചി എന്നിവയും നശിപ്പിച്ചു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. കുരങ്ങുശല്യത്താല്‍ പൊറുതിമുട്ടിയ കര്‍ഷകര്‍ ആന കൂടി കൃഷിയിടത്തിലേക്കെത്തിയതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ്. നശിപ്പിക്കപ്പെട്ട കൃഷിക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വന്യമൃഗശല്യം തടയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണിവര്‍.
Next Story

RELATED STORIES

Share it