Flash News

നാടുകാണി മഖ്ബറ തകര്‍ത്തവരെ പിടികൂടണം



കോഴിക്കോട്: നാടുകാണി ചുരത്തിലെ മഖ്ബറ തകര്‍ത്തവരേയും അതിന്റെ പിന്നില്‍ ഗൂഢാലോചന നടത്തിയവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജാതി മത ഭേദമില്ലാതെ മഖ്ബറകളെ ആദരപൂര്‍വമാണ് കേരളീയര്‍ കാണാറുള്ളത്. സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഢശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഈ മഖ്ബറ ഇതിനു മുമ്പും തകര്‍ക്കാനുള്ള ശ്രമം നടന്നിരുന്നു. ആയതിനാല്‍ അധികൃതര്‍ ജാഗ്രതയോടെ ഈ വിഷയം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുര്‍റഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപാടം, മുസ്തഫ അശ്‌റഫി കക്കുപടി, കെ എന്‍ എസ് മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി, നവാസ് അശ്‌റഫി പാനൂര്‍,  വി പി ശഹീര്‍, ആശിഖ് കുഴിപ്പുറം, അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ , വര്‍ക്കിങ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സംസാരിച്ചു.
Next Story

RELATED STORIES

Share it