Flash News

നാടുകാണിയിലെ മഖാം തകര്‍ത്ത സംഭവം: നേരത്തേ അറസ്റ്റിലായവരെ കേന്ദ്രീകരിച്ച് അന്വേഷണം

നാടുകാണിയിലെ മഖാം തകര്‍ത്ത സംഭവം: നേരത്തേ അറസ്റ്റിലായവരെ കേന്ദ്രീകരിച്ച് അന്വേഷണം
X



പെരിന്തല്‍മണ്ണ: നാടുകാണി ചുരത്തിലെ സ്വാലിഹ് മഖാം തകര്‍ത്ത സംഭവത്തില്‍ മുമ്പ് മഖാം അക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ കേന്ദ്രീകരിച്ച് അന്വേഷണം. 2009ല്‍ മഖാമിനു നേരെ ആക്രമണം ഉണ്ടായിരുന്നു. സലഫി വിഭാഗക്കാരായ നാലുപേരെ അന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് കഴിഞ്ഞമാസം ഒന്‍പതിനു മഖാമിനു നേരെ ആക്രമണം ഉണ്ടായി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ വ്യാഴാഴ്ചയും മഖാം ആക്രമിക്കപ്പെട്ടത്. മഖാമിനു മുകളില്‍ തെങ്ങും വാഴയും നട്ട് കുറിപ്പും എഴുതി വച്ചാണ് അക്രമികള്‍ പോയത്. അക്രമികളെ ഉടന്‍ തന്നെ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് സുന്നി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

[related]
Next Story

RELATED STORIES

Share it