Flash News

നാടുകാണിയിലെ ജാറം തകര്‍ത്ത് വാഴയും തെങ്ങും നട്ടു



എടക്കര: നാടുകാണിച്ചുരത്തിലെ ജാറം വീണ്ടും തകര്‍ത്ത് തെങ്ങും വാഴയും നട്ടു.  അന്തര്‍ സംസ്ഥാന പതയോട് ചേര്‍ന്ന ഫഖീര്‍ മുഹമ്മദ് സാലിഹിന്റേതെന്ന് പറയപ്പെടുന്ന ജാറമാണ് വെള്ളിയാഴ്ച വീണ്ടും തകര്‍ക്കപ്പെട്ടത്. തകര്‍ന്ന ജാറത്തിന് ചുറ്റും മുളകുപൊടി വിതറിയാണ്   തെങ്ങും വാഴയും നട്ടത്. പരിസരത്ത്  കെട്ടിത്തൂക്കിയ കുപ്പിയില്‍ നിന്നും ഒരു കുറിപ്പും പോലിസ് കണ്ടെടുത്തു. “പ്രിയപ്പെട്ട ആനമറി നിവാസികളേ ഞാന്‍ അറബിക്കടലിലേക്ക് പോവുകയാണ്. എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നത്.  നേര്‍ച്ചപ്പെട്ടിക്ക് കേടുപാട് വരുത്തിയിട്ടില്ല. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ചുരത്തിലെ ജാറം തകര്‍ക്കപ്പെടുന്നത്. സപ്തംബര്‍ ആറിനും, 19നും ജാറത്തിന് നേരെ അക്രമം നടന്നിരുന്നു. 2009ഏപ്രില്‍ 19നും ഇതേ രീതിയില്‍ ജാറം തകര്‍ത്തിരുന്നു. അന്ന് വണ്ടൂര്‍ സ്വദേശികളായ നാല് പേര്‍ പോലിസ് പിടിയിലായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്‌കുമാര്‍, എടക്കര സിഐ അബ്ദുല്‍ ബഷീര്‍, വഴിക്കടവ് എസ്‌ഐ എം അഭിലാഷ് എന്നിവരും, മലപ്പുറത്ത് നിന്നുള്ള ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.  സയന്റിഫിക് പരിശോധനയ്ക്കായി  ഉദേ്യാഗസ്ഥര്‍ ഇന്ന്  എത്തും.  അതുവരെ ജാറത്തിന് കാവല്‍ ഏര്‍പ്പെടുത്തി.  വഴിക്കടവ് സ്റ്റേഷനിലെ എഎസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസും, തണ്ടര്‍ബോള്‍ട്ടുമാണ് കാവല്‍ നില്‍ക്കുന്നത്.  പോലിസ് അനേ്വഷണം ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it