Kollam Local

നാടിന്റെ സ്‌നേഹവായ്പിലേക്ക് അവര്‍ മടങ്ങിയെത്തി

കൊല്ലം: ഒരു നാടു മുഴുവന്‍ രാവും പകലും കാത്തിരുന്നത് അവര്‍ നാലു പേര്‍ക്കായാണ്. വേളാങ്കണ്ണിമാതാ ബോട്ടില്‍ കടലില്‍ പോയ ദയാളന്‍, ആന്റണി, കാജിന്‍, കെപ്‌സണ്‍ എന്നിവര്‍ക്കായി.  പ്രക്ഷുബ്ധമായ കടലില്‍ ജീവന് വേണ്ടി പൊരുതിയ ഇവരെ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര പരിശ്രമത്തിനൊടുവിലാണ് തിരികെ കിട്ടിയത്. മൂതാക്കര ജോനകപ്പുറം മല്‍സ്യമേഖലയില്‍ കാത്തിരുപ്പിന്റെ പിരിമുറുക്കത്തിന് ഇതോടെ അവസാനമായി. സര്‍ക്കാരിന്റെ നല്ല ഇടപെടല്‍ കൊണ്ടാണ് ഞങ്ങള്‍ രക്ഷപെട്ടത്. ഈ സഹായം ലഭിച്ചില്ലായിരുന്നെങ്കില്‍ രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നുവെന്ന് തിരികെയെത്തിയവരുടെ സാക്ഷ്യം. രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കാന്‍ ജില്ലാ കലക്ടര്‍ ചെയ്ത സഹായവും മറക്കില്ല- അവര്‍ പറഞ്ഞു. പേടിപ്പിക്കുന്ന കാറ്റിലും മഴയിലും ആടിയുലഞ്ഞ ബോട്ട് മറിഞ്ഞ് പോകാതെയും കയറിയ വെള്ളം ഒഴുക്കി കളഞ്ഞുമാണ് പിടിച്ചു നിന്നത്. നാവിക സേനയുടെ ഹെലികോപ്റ്റര്‍ കണ്ടെത്തുമ്പോള്‍ കൊല്ലത്ത് നിന്ന് ഏതാണ്ട് 170 കിലോമീറ്റര്‍ അകലെയായിരുന്നു നിയന്ത്രണമില്ലാതെ ബോട്ട്. ജീവന്‍ തിരികെ കിട്ടിയ ആഹഌദ നിമിഷങ്ങള്‍ പങ്കിടാന്‍ വീട്ടുകാര്‍ക്കൊപ്പം എം മുകേഷ് എംഎല്‍എയും മേയര്‍ വി രാജേന്ദ്രബാബുവും മറ്റു ജനപ്രതിനിധികളും നാട്ടുകാരും എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ ഇവരെ ഫോണില്‍ വിളിച്ച് സന്തോഷം അറിയിച്ചു.
Next Story

RELATED STORIES

Share it