Idukki local

നാടിന്റെ പ്രതിഷേധം ഫലം കണ്ടു : കല്ലാറിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കും



പീരുമേട്: പഞ്ചായത്ത് അനുമതിയില്ലാതെ കല്ലാറില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബിവറേജസ് ഔട്ട്‌ലറ്റ് അവിടെ നിന്നും മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ജനവാസ മേഖലയില്‍ മദ്യശാല സ്ഥ ാപിച്ചതില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പീരുമേട് എം.എല്‍.എ. ഇ എസ് ബിജിമോള്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. ജനകീയ സമരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മദ്യശാലകള്‍ വേണ്ട എന്ന താണ് സര്‍ക്കാറിന്റെ നയമെന്ന് എം.എല്‍.എ. പറഞ്ഞു. ജനങ്ങളെ എതിര്‍ത്ത് മദ്യശാല തുടങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഉചിതമായ സ്ഥലം കണ്ടെത്തിനല്‍കാമെന്ന് പഞ്ചായത്ത് യോഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമരക്കാരായ രണ്ടു പേര്‍ക്ക് പോലിസ് ബലപ്രയോഗത്തില്‍ പരിക്കേറ്റിരുന്നു. കൊല്ലംപറമ്പില്‍ കനിവാവ (70), പുതുപ്പറമ്പില്‍ റസാഖ് (39) എന്നിവര്‍ക്ക്  പോലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റത്.ഇതില്‍ പ്രതിഷേധിച്ച് നടത്താനിരുന്ന സമരപരിപാടികള്‍ മാറ്റിവെച്ചതായി ജനകീയ സമിതിയംഗങ്ങള്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയംഗം സിറിയക്ക് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുലേഖ,കട്ടപ്പന ഡിവൈ.എസ്.പി. രാജ് മോഹന്‍, സി.ഐ. വി ഷിബുകുമാര്‍,ആര്‍ തിലകന്‍,ഫാ, സഞ്ജയ് ഗിവര്‍ഗ്ഗീസ്,ആര്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it