kannur local

നാടിന്റെ പച്ചപ്പിനായ് കൈകോര്‍ത്ത് പരിസ്ഥിതി ദിനാചരണം

കണ്ണൂര്‍: നാടിന്റെ നാളെയുടെ നിലനില്‍പിനു പച്ചപ്പ് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകള്‍ പരിസ്ഥിതി ദിനം കൊണ്ടാടി. വൃക്ഷത്തൈകള്‍ നട്ടും ശുചീകരിച്ചും ബോധവല്‍ക്കരണവുമായി നാടെങ്ങും പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. അസാപിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പൈതൃകം പദ്ധതി ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. പ്ലാസ്റ്റിക്കിനെതിരേ വെറുതേ സംസാരിച്ചത് കൊണ്ടായില്ലെന്നും നമ്മുടെ അയല്‍പക്കത്തും സമൂഹത്തിലും ഭൂമിയുടെ നിലനില്‍പ്പിന്റെ സന്ദേശം എത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, മസ്‌കറ്റ് പാരഡൈസ് എംഡി സി ജയചന്ദ്രന്‍, കോളജ് ഓഫ് കൊമേഴ്‌സ് എംഡി സി അനില്‍കുമാര്‍, പോസിറ്റീവ് കമ്മ്യൂണ്‍ ചീഫ് മെ ന്റര്‍ രവീന്ദ്രന്‍, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ സ്മിത സുകുമാരന്‍, ശന്തനു പ്രദീപ് സംസാരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സ്മൃതിവനം ഔഷധ സസ്യ സമ്പുഷ്ട പദ്ധതിക്ക് കാടാച്ചിറ മാളികപ്പറമ്പില്‍ തുടക്കമായി. 100 തേക്കിന്‍തൈകള്‍ നട്ടുപിടിപ്പിച്ചുള്ള പ്രാരംഭ പദ്ധതി ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. എഡിഎം എച്ച് ദിനേശന്‍, ശിരസ്തദാര്‍ കെആര്‍ രവീന്ദ്രന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി എം കുട്ടിക്കൃഷ്ണന്‍, സന്നദ്ധ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍ എന്ന പ്രമേയത്തി ല്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ജില്ലയില്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടു. പ്രവര്‍ത്തകരുടെ വീടുകളില്‍ മഴക്കുഴികള്‍ ഒരുക്കി. ജില്ലാതല ഉദ്ഘാടനം വളപട്ടണം പുഴക്കരയില്‍ കണ്ടല്‍ തൈകള്‍ നട്ട് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി, കെ കെ രാഗേഷ് എംപി, മേയര്‍ ഇ പി ലത, ഗായിക സയനോര ഫിലിപ്പ്, നാടക നടി രജിത മധു, എം വി നികേഷ് കുമാര്‍, പി പി ദിവ്യ, ബിജു കണ്ടക്കൈ സംസാരിച്ചു. ഒ കെ വിനീഷ്, എം ഷാജര്‍, മനു തോമസ്, സരിന്‍ ശശി, പി പി ഷാജിര്‍, കെ വി ജിജില്‍ സംബന്ധിച്ചു. ടെക്‌നീഷ്യന്‍സ് ആന്റ് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തിലെ വളപ്പില്‍ പ്ലാവ് നട്ടു. ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ വനമുദ്ര പദ്ധതി മാടായിപ്പാറയില്‍ നടന്നു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാരംകടവ് പുഴയോരത്ത് കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിച്ചു. കിസാന്‍ ചെയര്‍മാന്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോ ണ്‍ഗ്രസ് പാര്‍ലിമെന്ററി കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ഒ കെ പ്രസാദ്, കെ കമല്‍ജിത്ത്, പി എ ഹരി, എന്‍ സുനന്ദ്, അര്‍ജുന്‍ ദാസ്, റിജിന്‍ രാജ്, സി കെ പ്രജ്ജ്വല്‍, നബീല്‍ വട്ടത്തറ, സംജാദ്, ശ്രീരാഗ് നേതൃത്വം നല്‍കി.
ഭാരതീയ ചികില്‍സ വകുപ്പിന്റെയും ആയുര്‍വേദ മെഡിക്ക ല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും ആഖ്യത്തില്‍ മാങ്ങാട്ടുപറമ്പിലെ വിദ്യാര്‍ഥികള്‍ക്ക് ഔഷധ ചെടികള്‍ വിതരണം ചെയ്തു. പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു. ഡോ. അജിത്, ഡോ. മോഹനന്‍ പങ്കെടുത്തു. ഡോ. സുജാജി നായര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ രമേഷ് കുമാര്‍ പ്രജാപത്, വൈസ് പ്രിന്‍സിപ്പല്‍ തങ്കപ്പന്‍ സംസാരിച്ചു.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പയ്യന്നൂര്‍ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പ കേന്ദ്രീകരിച്ച് ശുചീകരണവും ജൈവ പച്ചക്കറിക്കായുള്ള വിത്തുകളും അനുബന്ധ സാമഗ്രികളുടെ വിതരണവും നടത്തി. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ പി ജ്യോതി, വി കെ സജീവന്‍, ടി കെ അഷ്മര്‍, പി മഹ്‌റൂഫ്, വി പി ശശി കുമാര്‍ സംബന്ധിച്ചു. തലശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി ദിനാഘോഷവും മഴക്കാലപൂര്‍വ ശുചീകരണവും എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ അധ്യക്ഷത വഹിച്ചു. നജ്മ ഹാഷിം, കെ വിനയ രാജ്, എം വി സ്മിത, പി പി സാജിത, എം പി അരവിന്ദാക്ഷന്‍, അഡ്വ. വി രത്‌നാകരന്‍, മാജിത അഷ്ഫാഖ്, ടി രാഘവന്‍, പി രാധാകൃഷ്ണന്‍ സംസാരിച്ചു. ഭൂമിക്കൊരു തണലാവാന്‍ നമ്മുക്കൊരു തുണയാവാന്‍ ഒരു തൈനടാം എന്ന മുദ്രാവാക്യത്തില്‍ എഐവൈഎഫ് പരിസ്ഥിതിവാരാചരണം തുടങ്ങി.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി പി സന്തോഷ്‌കുമാര്‍, ജില്ല അസി. സെക്രട്ടറി സിപി ഷൈജന്‍, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി അജയകുമാര്‍, സിപിഐ കണ്ണൂര്‍ മണ്ഡലം സെക്രട്ടറി വെള്ളോറ രാജന്‍, എഐവൈഎഫ് സംസ്ഥാന കൗണ്‍സില്‍ അംഗം കെ എം സപ്‌ന, ജില്ല സെക്രട്ടറി ഇ ഡി മഗേഷ്‌കുമാര്‍ സംസാരിച്ചു. ജില്ല പ്രസിഡന്റ് എം എസ് നിഷാദ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it