Kottayam Local

നാടിന്റെ നൊമ്പരം ഏറ്റുവാങ്ങി ജ്യോതി യാത്രയായി

ചങ്ങനാശ്ശേരി: വിവാഹ ശേഷം പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൂന്നു കുട്ടികള്‍ക്ക് ജന്‍മം നല്‍കിയെങ്കിലും ഇവരെ ഒരു നോക്കു കാണാന്‍ കഴിയാതെ വിടവാങ്ങിയ മാമ്മൂട് മാന്നില പള്ളിക്കുന്നേല്‍ പാസ്റ്റര്‍ ജേക്കബ് ജോണിന്റെ ഭാര്യ ജ്യോതിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പരുത്തുംപാറ സെമിത്തേരിയില്‍ സംസക്കരിച്ചു. മൃതദേഹം വീട്ടില്‍ നിന്നും സെമിത്തേരിയിലേക്ക് എടുക്കുമ്പോള്‍ അതു കണ്ടുനിന്നബന്ധുക്കളും നാട്ടുകാര്‍ക്കും ദുഖം അടക്കാനായില്ല. ജന്മം നല്‍കിയ മൂന്നു ആണ്‍കുട്ടികളില്‍ രണ്ടു പേര്‍ മരണപ്പെട്ടു. ഒരാള്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഇന്‍ക്യുബേറ്ററിലാണ്. പ്രസവ സംബന്ധമായുണ്ടായ ചികില്‍സാ പിഴവാണ് ജ്യോതിയുടെ മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
എംഎല്‍എമാരായ സി എഫ്.തോമസ് ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈന തോമസ്, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി തോമസ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോബ് മൈക്കിള്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, വി ജെ ലാലി, ഏ വി റസല്‍, മോളി ജോണ്‍ വാറ്റൂപറമ്പില്‍ തുടങ്ങിയവര്‍ വീട്ടിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.
Next Story

RELATED STORIES

Share it