malappuram local

നാടിന്റെ ഉല്‍സവമായി ഓര്‍മപ്പൂമരം

മൂന്നിയൂര്‍: 96 കാരിയായ എടക്കണ്ടത്തില്‍ പാറുക്കുട്ടി അമ്മ മുതല്‍ കഴിഞ്ഞ തവണ ഏഴാം ക്ലാസില്‍ നിന്ന് പഠിച്ചിറങ്ങിയ 13 കാരിയായ ഫാത്തിമ അംന വരെ ഒരിക്കല്‍ കൂടി വിദ്യാലയ മുറ്റത്ത് ഒത്തുചേര്‍ന്നു.
ഓര്‍മപ്പൂമരമെന്ന പേരില്‍ മൂന്നിയൂര്‍ ജിയുപി സ്‌കൂളില്‍ സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ഥി സംഗമവും നവതിയാഘോഷവും നാടിന്റെ ജനകീയ ഉല്‍സവമായത്.  മണിയടിച്ചതോടെ ആദ്യകാല പ്രധാനാധ്യാപകന്‍ അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ അസംബ്ലിക്കായി ഒത്തുചേര്‍ന്നു. ഇവര്‍ ആദ്യകാല അധ്യാപകരുടെ അച്ചടക്കമുള്ള ശിഷ്യരായി ക്ലാസിലിരുന്ന്.
പഴയ പാഠങ്ങള്‍ അയവിറക്കി. തുടര്‍ന്ന് പുറത്തിറങ്ങിയ ‘ അധ്യാപകരും വിദ്യാര്‍ഥികളും ‘ ഉപ്പുമാവിന്റെ രുചിക്കൊപ്പം  ആദ്യകാല അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു. ഓര്‍മക്കാഴ്ചകള്‍ എന്ന പേരില്‍ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. പരിപാടിക്ക് തുടക്കം കുറിച്ച് ഏറ്റവും പ്രായം കൂടിയ പൂര്‍വ്വ വിദ്യാര്‍ഥി എടക്കണ്ടത്തില്‍ പാറുക്കുട്ടി അമ്മ പതാക ഉയര്‍ത്തി.   പി അബ്ദുല്‍ ഹമീദ്  എംഎല്‍എ  ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ശരിഫ, കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. കെ മുഹമ്മദ് ബഷീര്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ പി അബ്ദുല്‍ വഹാബ്, എഇഒ ബാലഗംഗാധരന്‍, പിപി സുബൈര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it