നാടിനെ നടുക്കിയ കൊലപാതകം

2014 ഏപ്രില്‍ 16നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം അവിക്‌സ് ജങ്ഷന് സമീപം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ട്യാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകന്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക (നാല്) എന്നിവരാണു മരിച്ചത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതര പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ലിജീഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിനോ മാത്യുവിനെയും അനുശാന്തിയെയും അന്നുതന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ടെക്‌നോപാര്‍ക്ക് ജീവനക്കാരായ ഇരുവരും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവുമാണു അരുംകൊലയില്‍ കലാശിച്ചത്.
Next Story

RELATED STORIES

Share it