നാടക നടന്‍ മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

നരിക്കുനി: പ്രശസ്ത നാടക നടന്‍ മുരുകേഷ് കാക്കൂര്‍ (കുട്ടന്‍ 47) നിര്യാതനായി. 2014ല്‍ സംഗീത നാടക അക്കാദമിയുടെ മികച്ച നാടക നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കുറിയേടത്ത് താത്രിയിലെ അഭിനയത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മാസ് തിയേറ്റേഴ്‌സ് കോഴിക്കോട്, വടകര വരദ, കോഴിക്കോട് കലിംഗ, സങ്കീര്‍ത്തന, കൊച്ചിന്‍ ആദിത്യ, മണപ്പുറം കാര്‍ത്തിക, അങ്കമാലി ഭരത ക്ഷേത്ര തുടങ്ങിയ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ മാധവന്‍ വൈദ്യരുടെ മകനാണ്. മാതാവ്: സൗമിനി. സഹോദരങ്ങള്‍: ബിനുകുമാര്‍, ഗിരീഷ് പി സി പാലം, രാഗിണി, സുനന്ദ, ജീജ, ഷീബ(ഇരുവരും എല്‍ഐസി ഏജന്റ്).
Next Story

RELATED STORIES

Share it