Alappuzha local

നാടകങ്ങള്‍ ബാക്കിയായി; സാംബശിവന്‍ സാര്‍ അരങ്ങൊഴിഞ്ഞു



ആലപ്പുഴ: മൂന്നര പതിറ്റാണ്ടിലധികം മലയാള നാടക വേദിയിലെ സജീവ സാന്നിധ്യമായിരുന്ന ടി വി സാംബശിവന്‍ ഓര്‍മയായി. നാടക സംഘാടകന്‍, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളിലൊക്കെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള സാംബശിവന്‍സാര്‍ പ്രഫഷനല്‍ നാടകങ്ങള്‍ക്കും  കുട്ടികളുടെ നാടകവേദിക്കും തുല്യ പ്രാധാന്യം നല്‍കിയ ആളായിരുന്നു. നെടുമുടി നായര്‍ സമാജം സ്‌കൂളിലെ കായിക അധ്യാപകനായി ജോലി ചെയ്ത സാംബന്‍ സാറിന്റെ ശിഷ്യഗണങ്ങളില്‍ ഏറെപ്പേരും  നാടകരംഗത്തായിരുന്നു. പുതിയ കാലഘട്ടത്തെ തീക്ഷണമായി ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലൂടെ മാത്രമേ പ്രേക്ഷകരെ നാടകത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയൂ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. ആ നിലയ്്ക്കുള്ള അനേകം പരിശ്രമങ്ങളും         നടത്തിയിരുന്നു. സമകാലിക ജീവിതത്തോട് പ്രതികരിക്കാത്ത നാടകങ്ങള്‍ അതിന്റെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുതില്‍ പരാജയപ്പെടുന്നു എന്ന അഭിപ്രായം നിലനിര്‍ത്തുമ്പോള്‍ തന്നെ   പ്രേക്ഷകന് പുതിയ പാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ പ്രാപ്തിയുള്ള പഴയ നാടകങ്ങള്‍ കാലമമെത്ര കടന്നു പോയാലും വീണ്ടും രംഗത്തെത്തുന്നതിനെ പിന്തുണയ്്ക്കുകയും ചെയ്തിരുന്നു. അമച്വര്‍-പ്രഫഷനല്‍-ബൈബിള്‍-നൃത്ത-തെരുവുനാടകങ്ങള്‍, കൊറിയോഗ്രാഫി, മൈം, സ്‌കിറ്റ്, മോണോ ആക്ട് ഉള്‍പ്പെടെ 780ല്‍ പരം ആവിഷ്‌കാരങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. കുട്ടികളുടെ രംഗവേദിയുമായി ബന്ധപ്പെട്ട് രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു ഇദ്ദേഹം. സംഗീത-നാടക അക്കാദമി സംസ്ഥാന അമേച്വര്‍ നാടകമല്‍സരത്തില്‍ അവതരിപ്പിച്ച കൃഷ്ണഹൃദയംനാടകത്തിന് പുരസ്‌കാരം ലഭിച്ചു. കേരള സര്‍വകലാശാല പുരസ്‌കാരം, ചാവറ അവാര്‍ഡ്, കൊച്ചിന്‍ ഇന്‍ഡാലിന്റെ പുരസ്‌കാരം, സംസ്ഥാന സേഫ്റ്റി കൗണ്‍സില്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
Next Story

RELATED STORIES

Share it