നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് എടിഎം കാര്‍ഡ്

നാഗ്പൂര്‍: നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ 140 തടവുകാര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്തു. മഹാരാഷ്ട്ര അഡീഷനല്‍ പോലിസ് ഡയറക്ടര്‍ ജനറല്‍(ജയില്‍) ഡോ. ഭുഷന്‍കുമാര്‍ ഉപാധ്യായയാണ് തിരഞ്ഞെടുത്ത തടവുകാര്‍ക്ക് എടിഎം കാര്‍ഡ് വിതരണം ചെയ്തത്. മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിലുള്ള പതിനായിരത്തിലധികം തടവുകാര്‍ക്ക് എടിഎം സൗകര്യം അനുവദിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
നാഗ്പൂര്‍ ജയിലിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. കാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ക്ക് കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ജയിലുകളിലെ ജോലികളില്‍ നിന്ന് ലഭിക്കുന്ന വേതനം അക്കൗണ്ടുകളിലേക്ക് മാറ്റും. മാത്രമല്ല മാസത്തില്‍ 2500 രൂപ വീതം തടവുകാരുടെ ബന്ധുക്കള്‍ക്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യാം. തടവുകാരില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ ഈ സംവിധാനം സഹായിക്കുമെന്നും ഉപാധ്യായ പറഞ്ഞു.
Next Story

RELATED STORIES

Share it