നാഗ്ജി ട്രോഫി: സെമിയിലേക്ക് ചിറകടിച്ച് സാംബ

എം എം സലാം

കോഴിക്കോട്: നാഗ്ജി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്‌ബോളില്‍ നിറംമങ്ങിയ ജയത്തോടെ സാംബ താളവുമായെത്തിയ ബ്രസീലി ല്‍ നിന്നുള്ള അത്‌ലറ്റികോ പരാനെന്‍സ് സെമിഫൈനലില്‍ കടന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ റാപ്പിഡ് ബുക്കാറെസ്റ്റിയെയാണ് രണ്ടാംപകുതിയില്‍ നേടിയ ഏകപക്ഷീയമായ ഗോളിന് പരാനെന്‍സ് മറികടന്നത്.
സെമി പ്രവേശനത്തിന് സമ നില മാത്രം മതിയായിരുന്ന പരാനെന്‍സ് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് സെമിയിലേക്കു ടിക്കറ്റെടുത്തത്.
ഇന്നലത്തെ തോല്‍വിയോ ടെ രണ്ടു തോല്‍വിയും ഒരു സമനിലയുമടക്കം ഒരു പോയിന്റ് മാത്രം നേടിയ എഫ് സി റാപ്പിഡ് ബുക്കാറസ്സി ടൂര്‍ണമെന്റില്‍ നി ന്നും പുറത്തായി.
64ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ മൗറീഷ്യോ പെഡ്രോയുടെ ഗോളിലാണ് പരാനെന്‍സിന്റെ സെമി പ്രവേശനം.
ഭേദപ്പെട്ട കാണികള്‍; പതിഞ്ഞ തുടക്കം
സാമാന്യം ഭേദപ്പെട്ട കാണികളെ സാക്ഷിനിര്‍ത്തി പതിഞ്ഞ താളത്തോടെയാണ് മല്‍സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളി ല്‍ കാണികളില്‍ ആവേശമുയര്‍ത്താന്‍ തക്ക മുന്നേറ്റങ്ങളൊന്നും തന്നെ ഇരു ടീമിന്റെയും ഭാ ഗത്തു നിന്നുണ്ടായില്ല.
17ാം മിനിറ്റില്‍ ബുക്കാറെസ്റ്റിയുടെ ലിക്വേ മിഗ്വേലിനെ ഫൗള്‍ ചെയ്തതിന് പരാനെന്‍സ് താരം ഗുസ്താവോ കസാര്‍ഡോയ്ക്കു മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഗോളെന്നുറപ്പിച്ച് രണ്ടവസരങ്ങള്‍ ആദ്യ പകുതിയില്‍ തന്നെ ബുക്കാറെസ്റ്റിക്കും ലഭിച്ചു. 19ാം മിനിറ്റില്‍ മൈതാനമധ്യത്തു നിന്നും മൊറാര്‍ വഌഡറ്റിന്റെ ലോങ് റേഞ്ചര്‍ ഷോട്ട് എതിര്‍ബോക്‌സിനു മുകളിലൂടെ പറന്നു. 25ാം മിനിറ്റില്‍ ആദ്യ കോര്‍ണര്‍ കിക്ക് പരാനെന്‍സിനു ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 32ാം മിനിറ്റില്‍ ബുക്കാറെസ്റ്റിക്കു ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു അടു ത്ത ഗോളവസരം. മൊറാര്‍ വഌഡറ്റ് ഉയര്‍ത്തി നല്‍കിയ പന്തി ല്‍ ഇടങ്കാല്‍ ഷോട്ടിനു ശ്രമിച്ച പോപലിയാന് പക്ഷേ ലക്ഷ്യം തെറ്റി.
42ാം മിനിറ്റില്‍ മറ്റൊരു ബുക്കാറെസ്റ്റി താരം കൂടി മഞ്ഞക്കാ ര്‍ഡ് കണ്ടു. പരാനെന്‍സ് മുന്നേറ്റ താരത്തെ ഫൗള്‍ ചെയ്തതിന് പോപലൂയിയാനു നേരെയാണ് റഫറി എം ബി സന്തോഷ്‌കുമാറിന് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ പരാനെന്‍സിന് വീണ്ടും അവസരം ലഭിച്ചു. യാഗോ സെസാര്‍ നല്‍ കിയ മികച്ച ക്രോസ് പക്ഷേ പകരക്കാരനായിറങ്ങിയ ആന്ദ്രെ ലൂയിസ് കണക്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു.
ആവേശം പകര്‍ന്ന് ആദ്യ ഗോള്‍
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളും വിരസത നിറഞ്ഞതായിരുന്നു. ഗോള്‍മുഖം ലക്ഷ്യമാക്കിയുളള ആക്രമണങ്ങളൊ ന്നും ഇരു ടീമുകളും നടത്തിയി ല്ല. ഇതിനിടയില്‍ പരാനെന്‍സ് ടീമില്‍ ചില മാറ്റങ്ങളും വന്നു. 52ാം മിനിറ്റില്‍ പരാനെന്‍സിന്റെ ജാവോ പെഡ്രൊ ഹൈനന് ചവിട്ടേറ്റതിനെത്തുടര്‍ന്ന് ഒമ്പതാം നമ്പര്‍ താരം മൗറീഷ്യോ പെഡ്രോ കളത്തിലിറങ്ങി.
59ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ പരാനെന്‍സിന്റെ നിക്കോളാസ് വിജിയാറ്റോയുടെ ലോങ് റേഞ്ചര്‍ ഷോട്ട് ബുക്കാ റെസ്റ്റി ഗോള്‍കീപ്പര്‍ ഡ്രാഗിയ വി ര്‍ഗില്‍ അനായാസം കൈയിലൊതുക്കി. കാണികളില്‍ ആവേശമുയര്‍ത്തി 64ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. പകരക്കാരിലൂടെയായിരുന്നു പരാനെന്‍സിന്റെ ഗോള്‍ ഭാഗ്യം. മൈതാനമധ്യത്തില്‍ നിന്നും ആന്ദ്രെ ലൂയിസ് കോസ്റ്റ നല്‍കിയ മനോഹര പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കൈയ്യോ ഫെര്‍ണാണ്ടോയിലേക്ക്. ഗോള്‍ പോസ്റ്റിലേക്ക് ഫെര്‍ണാണ്ടോ നല്‍കിയ പന്തില്‍ പെഡ്രോ കാല്‍വച്ചപ്പോ ള്‍ ബുക്കാറെസ്റ്റി ഗോള്‍കീപ്പര്‍ നിസ്സഹായനായി (1-0).
കളി മറന്ന് ബുക്കാറെസ്റ്റി
രണ്ടാം പകുതിയില്‍ പരാ നെന്‍സ് നിരന്തരം എതിര്‍ ഗോള്‍മുഖത്തേക്ക് ആക്രമിച്ചു കയറിയപ്പോള്‍ കളിമറന്ന നിലയിലായിരുന്നു ബുക്കാറെസ്റ്റി താരങ്ങള്‍. ഗോള്‍ വീണതോടെ ബുക്കാറെസ്റ്റി കോച്ച് അലക്‌സ് ഡാന്‍ ടീമില്‍ ചില മാറ്റങ്ങള്‍ പരീക്ഷിച്ചു.
17ാം നമ്പര്‍ താരം പൊട്ടേ ഷ്യാ അലക്‌സാണ്ട്രോയ്ക്കു പ കരം ടിറാ കറ്റാലിനെ കളത്തിലിറക്കി. ലീഡ് നേടിയെങ്കിലും പരാനന്‍സ് വീണ്ടും ബുക്കാറെസ്റ്റി യെ പരീക്ഷിച്ചു കൊണ്ടിരുന്നു.
81ാം മിനിറ്റില്‍ വലതു മൂലയി ല്‍ നിന്നും ആന്ദ്രെ ലൂയിസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പാഞ്ഞു.
കളി തീരാന്‍ രണ്ടു മിനിറ്റുക ള്‍ മാത്രം ശേഷിക്കേ പരാനന്‍സിന് ലീഡുയര്‍ത്താന്‍ മറ്റൊരവസരം കൂടി ലഭിച്ചു. ഇഞ്ച്വറി ടൈമില്‍ യാഗോ സെസാറിന്റെ ഷോട്ടും പോസ്റ്റിനെ മുട്ടിയുരുമ്മി കടന്നുപോയി.
89ാം മിനിറ്റില്‍ ബുക്കാറെസ്റ്റി ക്കു ലഭിച്ച അവസാന അവസരവും വിനിയോഗിക്കാനായില്ല. ബോക്‌സിനുളളില്‍ നിന്നും ലഭിച്ച പാസില്‍ പോപ ലൂയിയന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി.
അവസാന മിനിറ്റുകളില്‍ പരാനന്‍സിന്റെ കരുത്തിനു മുന്നി ല്‍ ബുക്കാറെസ്റ്റി വിയര്‍ക്കുന്നതിനിടേ റഫറിയുടെ ഫൈനല്‍ വിസിലും മുഴങ്ങി.
Next Story

RELATED STORIES

Share it