നാഗ്ജി ട്രോഫി: ബ്രസീലോ, ഉക്രെയ്‌നോ ഇന്നറിയാം

കോഴിക്കോട്: സാമൂതിരി മണ്ണി ല്‍ ഇന്നു കാല്‍പന്തില്‍ കലാശപ്പൂരം. 21 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിരുന്നെത്തിയ സേട്ട് നാഗ്ജി അന്താരാഷ്ട്ര ക്ലബ്ബ് ഫു ട്‌ബോളിന്റെ കിരീടപ്പോരാട്ടമാണ് ഇന്നു നടക്കുന്നത്. കാണികളുടെ പങ്കാളിത്തം കൊണ്ടും കളിമികവ് കൊണ്ടും വന്‍ വിജയമാറിയ ടൂര്‍ണമെന്റിലെ അന്തിമ വിജയിയെ അറിയാന്‍ കാത്തിരിക്കുകയാണ് ഏവരും.
യൂറോപ്യന്‍-ലാറ്റിനമേരിക്ക ന്‍ പോരില്‍ അന്തിമവിജയം ആര്‍ക്കൊപ്പമാവുമെന്ന് പ്രവചിക്കുക അസാധ്യം. ബ്രസീലിലെ മു ന്‍നിര ടീമായ അത്‌ലറ്റികോ പരാനെന്‍സും ഉക്രെയ്‌നില്‍ നിന്നുള്ള നിപ്രോ പെട്രോസ്‌കുമാണ് കിരീടമോഹവുമായി അങ്കത്തട്ടിലിറങ്ങുക. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കിക്കോഫ്.
ഇന്നത്തെ ഫൈനലില്‍ ആരു കപ്പുയര്‍ത്തിയാലും അത് പുതുചരിത്രമാവും. കാരണം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ലാറ്റിനമേരിക്കയിലോ യൂറോപ്പിലോ നിന്നുള്ള ക്ലബ്ബുകള്‍ ജേതാക്കളായിട്ടില്ല. 1952ല്‍ ആരംഭിച്ച ചാംപ്യന്‍ഷിപ്പില്‍ ഒരേയൊരു വിദേശ ടീം മാത്രമേ ചാംപ്യന്‍മാരായിട്ടുള്ളൂ. പാകിസ്താനില്‍ നിന്നുള്ള കറാച്ചി കിക്കേഴ്‌സാണിത്. 1955, 56 വര്‍ഷങ്ങളിലായിരുന്നു കിക്കേഴ്‌സിന്റെ കിരീടവിജയം.
പിന്നീടും അതിനു മുമ്പും നടന്ന ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യന്‍ ടീമുകളാണ് കിരീടത്തില്‍ മുത്തമിട്ടത്. നാലു തവണ വീതം ചാംപ്യന്‍മാരായ ജെസിടി യും മുഹമ്മദന്‍സുമാണ് പട്ടികയില്‍ തലപ്പത്ത്.
അപരാജിതരായി
ഇരു ടീമും
തോല്‍വിയറിയാതെയാണ് പരാനെന്‍സും നിപ്രോയും ഇ ന്നത്തെ കലാശക്കളിക്കു കച്ചമുറുക്കുന്നത്. ഗ്രൂപ്പ് എയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റോടെ ഒന്നാംസ്ഥാനക്കാരായാണ് പരാനെന്‍സ് സെമിയില്‍ കടന്നത്.
എന്നാല്‍ ടൂര്‍ണമെന്റിലെ തന്നെ കടുപ്പമേറിയ ഗ്രൂപ്പായ ബിയില്‍ ജേതാക്കളായാണ് നിപ്രോയുടെ സെമി ഫൈനല്‍ പ്രവേശനം. അര്‍ജന്റീന അണ്ടര്‍ 23 ടീം, ജര്‍മനിയില്‍ നിന്നുള്ള 1860 മ്യൂണിക്ക്, ഷാംറോക്ക് റോവേഴ്‌സ് എന്നീ കരുത്തരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് നിപ്രോ തലപ്പത്തെത്തിയത്. മൂന്നു കളികളില്‍ നിന്നു രണ്ടു ജയവും ഒരു സമനിലയുമടക്കം നിപ്രോയ്ക്ക് ഏഴു പോയിന്റാണ് ലഭിച്ചത്.
സെമി ഫൈനലില്‍ ഐറിഷ് ടീം ഷാംറോക്ക് റോവേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാനെന്‍സ് മറികടന്നത്. യാ ഗോ സില്‍വയുടെ വകയായിരുന്നു വിജയഗോള്‍.
കാണികളെ ത്രില്ലടിപ്പിച്ച ര ണ്ടാം സെമിയില്‍ ഇംഗ്ലീഷ് ടീം വാട്‌ഫോര്‍ഡിനെ അധികസമയത്തിനൊടുവിലാണ് നിപ്രോ 3-0നു തരിപ്പണമാക്കിയത്. മൂന്നു ഗോളും അധികസമയത്തായിരുന്നു.
ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ നിപ്രോയ്ക്കാണ് ഇന്നു നേരിയ മേല്‍ക്കൈ. മികച്ച പ്രതിരോധവും ആക്രമണനിരയുമുള്ള നിപ്രോ പരാനെന്‍സിന് കടുത്ത ഭീഷണിയുയര്‍ത്തും. യുറി വകുല്‍ക്കോയും കൊക്കെര്‍ജിനുമാണ് നിപ്രോ നിരയിലെ മിന്നുംതാരങ്ങള്‍. ഫൈനലില്‍ കടന്നെങ്കിലും ഒഴുക്കുള്ള ഫുട്‌ബോളല്ല പരാനെന്‍സ് കാഴ്ചവച്ചത്. മിക്ക കളികളിലും കഷ്ടിച്ചു ജയിച്ചാണ് അവര്‍ മുന്നേറിയത്. ജാവോ പെഡ്രോയാണ് പരാനെന്‍സിന്റെ തുറുപ്പുചീട്ട്.
Next Story

RELATED STORIES

Share it