നാഗ്ജി ട്രോഫി: ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീലും അയര്‍ലന്‍ഡും

കോഴിക്കോട്: നാഗ്ജി ട്രോഫി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇനി തീപാറും പോരാട്ടങ്ങള്‍. ആവേശകരമായ ഗ്രൂപ്പുതല മല്‍സരങ്ങള്‍ക്കുശേഷം സെമി ഫൈനല്‍ പോരിന് ഇന്നു തുടക്കമാവും.
ഇന്നു രാത്രി ഏഴിന് നടക്കുന്ന ആദ്യ സെമിയില്‍ ലാറ്റിനമേരിക്ക ന്‍ രാജാക്കന്‍മാരായ ബ്രസീലി ല്‍ നിന്നുള്ള അത്‌ലറ്റികോ പരാനെന്‍സ് അയര്‍ലന്‍ഡ് ക്ലബ്ബായ ഷാംറോക്ക് റോവേഴ്‌സിനെ നേരിടും. നാളെ രണ്ടാം സെമിയില്‍ ഉക്രെയ്ന്‍ ടീം നിപ്രോ പെടോസ്‌കും ഇംഗ്ലീഷ് ക്ലബ്ബായ വാട്‌ഫോ ര്‍ഡും മാറ്റുരയ്ക്കും.
തോല്‍വിയറിയാതെ പരാനെന്‍സ്
ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന അത്‌ലറ്റികോ പരാനെന്‍സിന്റെ റിസര്‍വ് ടീം നാഗ്ജിയുടെ സെമിയിലേക്ക് കുതിച്ചത്.
മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമ ടക്കം ഏഴു പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പരാനെ ന്‍സ് സെമിയിലേക്ക് ടിക്കറ്റ് വാങ്ങിയത്. ഗ്രൂപ്പ് എയില്‍ വാട്‌ഫോര്‍ഡ്, ഉക്രെയ്ന്‍ ടീം വോളി ന്‍ ലുട്‌സ്‌ക്, റുമാനിയയില്‍ നിന്നുള്ള റാപിഡ് ബുക്കാറെസ്റ്റി എന്നിവര്‍ക്കൊപ്പമായിരുന്നു പരാനെന്‍സിന്റെ സ്ഥാനം.
ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ വാട്‌ഫോര്‍ഡിനെ 2-0ന് തകര്‍ത്താണ് ബ്രസീല്‍ ടീം തുടങ്ങിയ ത്. രണ്ടാത്തെ കളിയില്‍ വോളിനെതിരേ 1-2ന്റെ തോല്‍വിക്കരികില്‍ നിന്നാണ് പരാനെന്‍സ് 2-2ന്റെ സമനില പിടിച്ചുവാങ്ങിയത്. മല്‍സരം 1-2ന് വോളിന്‍ സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ഇഞ്ചുറിടൈമില്‍ യാഗോ സില്‍വയുടെ ഗോള്‍ കാനറികളെ രക്ഷിച്ചു.
അവസാന കളിയില്‍ ബുക്കാറെസ്റ്റിയെ 1-0ന് കീഴടക്കി പരാനെന്‍സ് ഗ്രൂപ്പ് ജേതാക്കളായി സെമിയില്‍ സ്ഥാനമുറപ്പാക്കി.
വമ്പന്‍മാരെ വീഴ്ത്തിയ ഷാംറോക്ക്
ഗ്രൂപ്പ് ബിയില്‍ നിപ്രോയ്ക്ക് പിറകില്‍ രണ്ടാംസ്ഥാനക്കാരായാണ് ഷാംറോക്ക് സെമിയിലെത്തിയത്. സെമിയിലേക്കുള്ള പ്രയാണത്തില്‍ രണ്ടു വമ്പന്‍മാരുടെ കഥകഴിച്ചാണ് ഷാംറോക്കിന്റെ കുതിപ്പ്. ആദ്യകളിയില്‍ നിപ്രോയോട് 0-2നു തോറ്റെങ്കിലും തൊട്ടടുത്ത മല്‍സരത്തില്‍ ടിഎസ്‌വി 1860 മ്യൂണിക്കിനെ 3-2ന് അട്ടിമറിച്ച് ഷാംറോക്ക് തിരിച്ചുവന്നു. അവസാന മല്‍സരത്തില്‍ ലാറ്റിനമേരിക്കയിലെ വമ്പന്‍മാരായ അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീമിനെയും അവര്‍ 1-0ന് ഞെട്ടിച്ചു.
Next Story

RELATED STORIES

Share it