നാഗ്ജി ട്രോഫി: ആവേശ സമനില; വാട്‌ഫോര്‍ഡ് സെമിയില്‍

എ പി ഷഫീഖ്

കോഴിക്കോട്: ആവേശകരമാ യ പോരാട്ടത്തില്‍ ഉക്രെയ്‌നില്‍ നിന്നുള്ള വോളിന്‍ ലുട്‌സ്‌കിനെ സമനിലയില്‍ തളച്ച് ഇം ഗ്ലീ ഷ് ക്ലബ്ബായ വാട്‌ഫോര്‍ഡ് നാഗ്ജി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെ ന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറി.
90ാം മിനിറ്റ് വരെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്ന വോളിനു അപ്രതീക്ഷിത പെനല്‍റ്റിയാണ് തിരിച്ചടിയായത്. സെമി ബെര്‍ത്തിനായി ഇരുടീമും രണ്ടും കല്‍പ്പിച്ച് പൊരുതിയപ്പോള്‍ മല്‍സരം 1-1ല്‍ അവസാനിക്കുകയായിരു ന്നു. സെമിയിലെത്താന്‍ സമനില മാത്രം മതിയായിരുന്ന വാട്‌ഫോര്‍ഡ് നാലു പോയിന്റുമായി ഗ്രൂപ്പ് എയില്‍ രണ്ടാംസ്ഥാനക്കാരായി സെമി ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
കളിയുടെ 10ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സെര്‍ഹി ക്രാവചെ ന്‍കോ നേടിയ ഗോളില്‍ 90ാം മിനിറ്റ് വരെ വോളിന്‍ വിജയവും സെമി ബെര്‍ത്തും ഉറപ്പിച്ചിരിക്കുകയായിരുന്നു. ഒലഹ് ഹെറാസ്മുക്കിന്റെ കോര്‍ണര്‍ കിക്ക് വാട്‌ഫോര്‍ഡ് പ്രതിരോധം ക്ലിയ ര്‍ ചെയ്‌തെങ്കിലും ക്രാവചെന്‍കോയുടെ കാലിലാണ് പന്തെത്തിയത്. ക്രാവചെന്‍കോ വാട്‌ഫോര്‍ഡ് ഗോളിയെയും പ്രതിരോധനിരയെയും കാഴ്ചക്കാരനാക്കി അനായാസം ലക്ഷ്യത്തിലെത്തിച്ചു. കളിയുടെ ആദ്യ പകുതിയില്‍ വോളിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, രണ്ടാംപകുതിയില്‍ സമനില ഗോളിനായി വാട്‌ഫോര്‍ഡ് മികച്ച മുന്നേറ്റങ്ങ ള്‍ നടത്തിയതോടെ മല്‍സരം ആവേശകരമായി.
90ാം മിനിറ്റി ല്‍ വാട്‌ഫോര്‍ഡ് ലക്ഷ്യംകണ്ടു. വാട്‌ഫോര്‍ഡ് താരത്തെ വോളിന്‍ പ്രതിരോധ താരം പെനല്‍റ്റി ബോക്‌സില്‍ വച്ച് ഫൗള്‍ ചെയ്തതാണ് ഗോളില്‍ കലാശിച്ചത്. പെനല്‍റ്റിയെടുത്ത അലെക്‌സ് ജാകുബയ്ക്ക് അനായാസം പന്ത് വലയ്ക്കുള്ളിലേക്ക് കയറ്റി. ടൂര്‍ണമെന്റി ല്‍ താരത്തിന്റെ രണ്ടാം ഗോള്‍ കൂടിയായിരുന്നു ഇത്.
ഗ്രൂപ്പ് എയില്‍ ബ്രസീലില്‍ നിന്നുള്ള അത്‌ലറ്റികോ പരാനെ ന്‍സിനു പിന്നിലായാണ് വാട്‌ഫോര്‍ഡ് സെമിയിലെത്തിയത്.
Next Story

RELATED STORIES

Share it