നാഗാലാന്‍ഡ്: റിയോ മുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ

കോഹിമ: നാഗാലാന്‍ഡിന്റെ പുതിയ മുഖ്യമന്ത്രിയായി എന്‍ഡിപിപിയുടെ മുതിര്‍ന്ന നേതാവ് നെഫിയു റിയോവിനെ ഗവര്‍ണര്‍ പി ബി ആചാര്യ നിയമിച്ചു. പുതിയ മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് രാജ്ഭവന്‍ അറിയിച്ചു.ഈ മാസം 16ന് മുമ്പ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ റിയോക്കെഴുതിയ കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. റിയോയെ പിന്തുണയ്ക്കുന്ന 32 എംഎല്‍എമാരുടെ കത്ത് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ടി ആര്‍ സെലിയാങ് നാഗാലാന്‍ഡ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പിച്ചു. നിയമസഭയില്‍ തനിക്ക് ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു സെലിയാങ് അവകാശപ്പെട്ടിരുന്നു. 60 അംഗ നിയമസഭയില്‍ സെലിയാങിന്റെ എന്‍പിഎഫിന് 27 അംഗങ്ങളുണ്ട്. എന്‍പിഎഫുമായുള്ള 15 വര്‍ഷത്തെ സഖ്യം വിച്ഛേദിച്ചതായി ബിജെപി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it