നാഗാനേതാവ് ഐസക് ചിഷിസു അന്തരിച്ചു

ന്യൂഡല്‍ഹി: നാഗാലാന്‍ഡ് നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍(എന്‍എസ്‌സിഎന്‍-ഐഎം) ചെയര്‍മാന്‍ ഐസക് ചിഷിസു(87) അന്തരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരുവര്‍ഷമായി ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചയ്ക്കാണ് അന്തരിച്ചത്. മൃതദേഹം ഇന്ന് സ്വദേശത്തു സംസ്‌കരിക്കും.
1980ലാണ് അദ്ദേഹം തുയിങാലങ് മുയ്‌വയോടൊപ്പം അന്നത്തെ നാഗാ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ ഷില്ലോങ് കരാറിനെ എതിര്‍ത്ത് പുതിയ സംഘടന രൂപീകരിച്ചത്. രാജ്യത്തു നിന്ന് വിട്ടുപോവണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ സംഘടനക്കെതിരേ ഉയര്‍ന്നിരുന്നു.
1997ല്‍ സംഘടന കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറായി. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാരുമായി സംഘടന കരാറിലൊപ്പിട്ടു. ഇത് ചരിത്രസംഭവമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it