നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രാനിരോധനം: സുപ്രിംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു മണിവരെ നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡുകളില്‍ വാഹനയാത്ര നിരോധിച്ച ജില്ലാ കമ്മീഷണറുടെ നടപടി സുപ്രിംകോടതി ശരിവച്ചു.
2008 ജൂലൈയിലാണ് മൈസൂരു ജില്ലാ കമ്മീഷണറായിരുന്ന പി മണിവണ്ണന്‍ നാഗര്‍ഹോളെ കടുവാ സങ്കേതംവഴിയുള്ള വാഹനങ്ങളുടെ രാത്രിയാത്ര നിരോധിച്ച് ഉത്തരവിറക്കിയത്. ഇത് ചോദ്യം ചെയ്ത് മാനന്തവാടി-മൈസൂര്‍ റോഡ് ജോയിന്റ് ആക്ഷന്‍ കൗണ്‍സിലാണ് കര്‍ണാടക ഹൈക്കോടതിയെയും പിന്നീട് സുപ്രിംകോടതിയെയും സമീപിച്ചത്. ഈ ഹരജിയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയത്.
നാഗര്‍ഹോളെ കടുവാ സങ്കേതത്തിലൂടെയുള്ള വാഹനങ്ങളുടെ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടി സുപ്രിംകോടതി ശരിവച്ചു.
മാനന്തവാടി-മൈസൂര്‍ റോഡ് ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിനു വേണ്ടി ഫാദര്‍ തോമസ് ജോസഫ് തെരകമാണ് കര്‍
ണാടക ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹരജി നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it