Kottayam Local

നാഗമ്പടത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പോലിസ് നിഷ്‌ക്രിയം

കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡിലും പരിസരത്തും സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുമ്പോള്‍ പോലിസ് നോക്കുകുത്തിയാവുന്നു. പകലും രാത്രിയിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് പോലിസ്.
യാത്രക്കാര്‍ കൂടുതല്‍ എത്തുന്ന സ്ഥലമെന്ന നിലയിലാണ് കോട്ടയം നഗരസഭ പോലിസിന് നാഗമ്പടത്ത് റൂം സൗജന്യമായി നല്‍കിയത്. എന്നാല്‍ ഇവിടെ പോലിസ് നിഷ്‌കൃയമാണെന്ന് നഗരസഭ കൗണ്‍സിലര്‍ അഡ്വ.ഷീജ അനില്‍ പറയുന്നു. സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പോലിസ് വീഴ്ച്ച വരുത്തുന്നു. രാത്രികാലങ്ങളില്‍ നിര്‍ഭയം ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്ഥലത്ത് പോലിസിന്റെ സാന്നിധ്യം ഉണ്ടാകാനും പൊതുക്രമ സമാധാനപാലനം ശക്തമാക്കാനുമാണ് പോലിസിന് സ്ഥലം നല്‍കിയതെങ്കില്‍ ഇന്നിവിടെ പോലിസ് വെറും കാഴ്ച്ച വസ്തുവാണെന്ന് കൗണ്‍സിലര്‍ സന്തോഷ്‌കുമാര്‍ വ്യക്തമാക്കി.
വിശ്രമിക്കാനായിട്ടാണ് പോലിസ് അവിടെയെത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കണ്‍ട്രോള്‍ റൂമിന്റെ സമീപത്തുപോലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇടപെടാന്‍ അവര്‍ തയ്യാറാവാത്ത അവസ്ഥയാണ് നാഗമ്പടത്തുള്ളത്.
റെയില്‍വേ സ്റ്റേഷന്‍ നാഗമ്പടം സ്റ്റാന്‍ഡിന്റെ സമീപമായതിനാല്‍ നിരവധി യാത്രക്കാരാണ് നാഗമ്പടത്ത് എത്തുന്നത്.
Next Story

RELATED STORIES

Share it