Kottayam Local

നാഗമ്പടത്ത് ഒച്ചുകള്‍ പെരുകുന്നു; നാട്ടുകാര്‍ ആശങ്കയില്‍

പി കെ അജീഷ്

കോട്ടയം: റെയില്‍വേ സ്റ്റേഷനു സമീപം ഗുഡ്‌ഷെഡ് ഭാഗത്താണ് ഒച്ചുകള്‍ പെരുകുന്നു. ഇതുമൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ശംഖിന്റെ ആകൃതിയില്‍ കട്ടിയുള്ള തോടിനുള്ളിലാണ് ഒച്ചുകള്‍ ഉള്ളത്. ആയിരത്തോളം ഒച്ചുകള്‍ ഉണ്ടാവാമെന്നാണു പ്രാഥമിക നിഗമനം. ആഫ്രിക്കന്‍ ഒച്ച് ഇനത്തില്‍പ്പെടുന്ന ജീവികളാണ് ഇവിടെയുള്ളതെന്നാണ് നാട്ടുകാരുടെ ഭീതി. കഴിഞ്ഞ വര്‍ഷവും ഈ ഭാഗത്ത് ഒച്ചുകളെ കണ്ടെത്തിയിരുന്നെങ്കിലും അവയുടെ എണ്ണം വളരെ കുറവായിരുന്നു. കപ്പളം പോലുള്ള മരങ്ങളിലാണ് നാഗമ്പടം ഭാഗത്ത് ജീവികളുള്ളത്.
റെയില്‍വേ സ്റ്റേഷനിലേക്കു വെള്ളം എത്തിക്കുന്ന ടാങ്കിനു സമീപമായി നില്‍ക്കുന്ന പാഴ് മരങ്ങളിലും ഇവയെ കൂട്ടത്തോടെ കണ്ടെത്തിയിട്ടുണ്ട്. രാത്രി ഇവ വഴിയിലേക്ക് ഇറങ്ങുന്നതിനാല്‍ ഇരു ചക്ര വാഹനയാത്രികര്‍ക്കും ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവ പകല്‍ സമയം ഗുഡ്‌ഷെഡ്ഡിനു സമീപമുള്ള ചില വീടുകളിലേക്കും എത്താന്‍ തുടങ്ങിതോടെ കൊച്ചുകുട്ടികള്‍ അടക്കം ഭീതിയിലാണ്. മതിയായ ഭൗതിക സഹചര്യങ്ങളില്ലാതെ കഴിയുന്ന പ്രദേശവാസികളുടെ വീടുകളിലേക്കു കൂടി ഇവയെത്തിയതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമോ എന്ന ഭീതിയും വര്‍ധിച്ചു. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷ ഡോ. പി ആര്‍ സോനയും ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളും ഇന്ന് സ്ഥലം സന്ദര്‍ശിക്കും.
Next Story

RELATED STORIES

Share it