thrissur local

നാക് സംഘം സന്ദര്‍ശനത്തിനെത്തുന്നു; അണിഞ്ഞൊരുങ്ങി വിവേകാനന്ദ കോളജ്



കുന്നംകുളം: നാക് അക്രഡിറ്റേഷന്റെ ഭാഗമായി നാക് സംഘം വിവേകാനന്ദ കോളജില്‍  സന്ദര്‍ശനം നടത്തും. ഈ മാസം  6 ,7  ദിവസങ്ങളിലാണ് സംഘം  സന്ദര്‍ശനം നടത്തുന്നത്. കോളജ്  സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് ഗ്രേഡ് നല്‍കുക. ഇതിന്റെ മുന്നോടിയായി  കോളജില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ലൈബ്രറി പൂര്‍ണ്ണമായും ഡിജിറ്റലായി മാറ്റിയിട്ടുണ്ട്. പതിനായിരത്തോളം പുസ്തകങ്ങളോടും വിശാലമായ റീഡിങ്ങ് ക്യുബിക്‌സ് ടേബിളുകളും ഒരുക്കി. കേരള സാഹിത്യ അക്കാദമിയുടെയും കേരളവര്‍മ്മ കോളജിലെയും പുസ്തകങ്ങള്‍ റിസോഴ്‌സ് ഷെയറിങ്ങ് സോഫ്റ്റ് വെയര്‍  വഴി 26000 ത്തില്‍ പരം പുസ്തകങ്ങളും ജേണലുകളും ലഭ്യമാക്കുകയും ചെയ്തു. 5 ക്ലാസ് റൂമുകള്‍  മുഴുവനായും ഡിജിറ്റല്‍ ആക്കി. ഗ്രൗണ്ട്  വീതിയും നീളവും കൂട്ടി മനോഹരമാക്കി. ഒരേ സമയം  ഫുട്ബാളും   ക്രിക്കറ്റും  ബാസ്‌കറ്റ്‌ബോളും  കളിക്കാനുള്ള സൗകര്യത്തിലാണ് ഗ്രൗണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഭാവിയില്‍ സിന്തെറ്റിക്ക് ട്രാക്ക് നിര്‍മ്മിക്കാനുള്ള സ്ഥലവും നീക്കിയിട്ടിട്ടുണ്ട്. കോളജിന് പുറത്തേക്ക് ഓഡിറ്റോറിയം മാറ്റി നിര്‍മ്മിച്ചു. ഇന്റര്‍ലോക്ക് കട്ടകള്‍ കൊണ്ട് തുറസ്സായ സ്ഥലങ്ങള്‍ മോടിപിടിപ്പിച്ചു. പുതിയയതായി സെമിനാര്‍ ഹാള്‍ കോളജിന് പുറത്ത് കവാടം കോളേജിലേക്ക് കയറാനുള്ള പടികള്‍ എന്നിവ വന്നതോടെ വിവേകാനന്ദയുടെ മുഖച്ചായതന്നെ മാറിയിരിക്കുന്നു. വളരെക്കാലമായി വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ആഗ്രഹമാണ് ഇപ്പോള്‍ നിറവേറാന്‍ പോകുന്നത്. മൂന്ന് പേരടങ്ങുന്ന സംഘമാണ് കോളേജ് സന്ദര്‍ശിക്കുക. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ വിദ്യാര്‍ത്ഥികളുമായും  കോളേജ് മാനേജ്‌മെന്റുമായും സ്റ്റാഫുകളുമായും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായും അര മണിക്കൂറോളം വരുന്ന കൂടിക്കാഴ്ചയും ഉള്‍പ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it