Flash News

നാക് അക്രഡിറ്റേഷന്‍ : എംജി മുന്നില്‍



കോട്ടയം: മൂന്നാംവട്ട നാഷനല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗുണനിലവാര പരിശോധനകളില്‍ 3.24 പോയിന്റോടുകൂടി എ ഗ്രേഡ് നേടി  എംജി സര്‍വകലാശാല മുന്നിലെത്തി. ഈമാസം 12 മുതല്‍ 14 വരെ പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. അനില്‍ കെ ഭട്‌നഗര്‍ ചെയര്‍മാനായ ഏഴംഗ സമിതിയുടെ പരിശോധനാഫലങ്ങള്‍ ബംഗളൂരുവില്‍ ഇന്നലെ ചേര്‍ന്ന നാക് യോഗം അംഗീകരിക്കുകയായിരുന്നു. ബോധനപ്രക്രിയ, പഠനനിലവാരം, പഠനോപാധികള്‍, മൂല്യനിര്‍ണയം, ഗവേഷണം, കണ്‍സള്‍ട്ടന്‍സി, നവീന ബോധന പ്രസരണ മാതൃകകള്‍, അടിസ്ഥാന സൗകര്യം, അക്കാദമിക ഭരണനേതൃത്വം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നാക് ഗുണനിലവാര നിര്‍ണയം നടത്തിയത്.
Next Story

RELATED STORIES

Share it